മലപ്പുറം: താലൂക്ക് പരിധിയിൽ ഉൾപ്പെട്ട മുഴുവൻ സ്കൂളുകളും മേയ് 31നകം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്ന് ഏറനാട് താലൂക്ക് വികസനസമിതി യോഗത്തിൽ എ.ഇ.ഒമാർ ആവശ്യപ്പെട്ടു. അസൗകര്യത്താൽ വീർപ്പുമുട്ടുന്ന മഞ്ചേരി ടൗണിലെ തെരുവോര കച്ചവടം സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് പൂർണമായും ഒഴിപ്പിക്കുമെന്ന് നഗരസഭാധ്യക്ഷ വി.എം. സുബൈദ യോഗത്തിൽ അറിയിച്ചു. കാവനൂർ ചെരങ്ങാട്ടുണ്ട് യതീംഖാന, അരീക്കോട് കിളികല്ലിങ്ങൽ എന്നിവിടങ്ങളിൽ അപകടഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം ആവശ്യപ്പെട്ടു. മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും വീടുകളും ശുചീകരിക്കണമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ കെ. സക്കീന ആവശ്യപ്പെട്ടു. തഹസിൽദാർ ടി.പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. പി. സുരേഷ്, വി.എം. സുബൈദ, പി.പി. ശശികുമാർ, ബി.ടി. രാജു, സജി ഒൗസേപ്പുപറമ്പിൽ, കെ.ടി. ജോണി, കെ.പി.എ. നസീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.