മിച്ചഭൂമി പ്രശ്‌നം;മന്ത്രിയുമായി ചർച്ച പരാജയം യുവാവ് വില്ലേജ് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി കരിമ്പുഴ ഒന്ന് വില്ലേജിലെ മിച്ച ഭൂമി പ്രശ്നം പരിഹരിക്കണമെന്നവശ്യപ്പെട്ട് യുവാവ് നടത്തിയ ശ്രമങ്ങൾ നാടകീയ രംഗങ്ങൾ സൃഷ്ട്ടിച്ചു.എ.ഐ.വൈ.എഫ് മുൻ ജില്ല കമ്മറ്റി അംഗവും,സി.പി.ഐ കാവുണ്ട ബ്രാഞ്ച് സെക്രട്ടറിയുമായ കോങ്ങശ്ശേരി കൃഷ്ണകുമാറാണ് മിച്ച ഭൂമി പ്രശ്നം പരിഹരിക്കണമെന്നവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ കണ്ടത്.കരിമ്പുഴയിൽ യു.മാധവൻ അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെതിയതായിരുന്നു മന്ത്രി.മിച്ചഭൂമി,റീ സർവേ പ്രശ്‌നങ്ങളൾ മന്ത്രിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം അതൊന്നും മുഖവിലക്കെടുത്തില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞു.സി.പി.ഐ യുടെ മാറ്റ് നേതാക്കളോടും ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയാവത്തിൽ പ്രദേശിച്ചാണ് സമ്മേളന നഗരിക്ക് തൊട്ടടുത്ത കരിമ്പുഴ ഒന്ന് വില്ലേജ് ഓഫീസിനു മുന്നിൽ പ്ലേ കാർഡുമായി കുത്തിയിരിപ്പ് സമരം നടത്തിയതെന്നും കൃഷ്ണകുമാർ പറഞ്ഞു.ഉടൻ തന്നെ പോലീസ് എത്തി കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്ത് നീക്കി.പ്രശ്നങ്ങൾ കൂടുതൽ സംങ്കിർണമാകുന്നത് തടയാനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. കൃഷ്ണകുമാറിനെ വ്യാഴാഴ്ച്ച രാത്രി ഒമ്പത് മണിയോട് ഡി.സി.സി ജനറൽ സെക്രട്ടറി രാജരത്നം,ബ്ലോക്ക് കമ്മറ്റി ഭാരവാഹികളായ എം.ചന്ദ്രമോഹനൻ,പി.ഉണ്ണി കൃഷ്ണൻ,കരിമ്പുഴ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അശോകൻ എന്നിവർ ചേർന്ന് ജാമ്യത്തിൽ ഇറക്കി.കരിമ്പുഴ ഗ്രാമ പഞ്ചായത്തിൽ മിച്ചഭൂമി,റീ സർവേ പ്രശ്നങ്ങൾ മൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും കോൺഗ്രസ് സമരം ഏറ്റെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.കൃഷ്ണകുമാറിനെ സി.പി.ഐ യിൽ നിന്നും പുറത്താക്കിയതായി നേതാക്കൾ അറിയിച്ചു. സർ, മുകളിൽ അയച്ച കാര്യങ്ങൾ ശ്രദ്ധിച്ചാലും പി.കെ.എം.ഷാഫി (9447743748,9539008614)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.