ചെർപ്പുളശ്ശേരി മേഖലയിൽ സമ്പൂർണ എ പ്ലസിൽ വൻ വർധന

ചെർപ്പുളശ്ശേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ ചെർപ്പുളശ്ശേരി മേഖലയിലെ സ്കൂളുകളിൽ ഉയർന്ന വിജയശതമാനം. മികച്ച സ്കോർ നേടിയ സമ്പൂർണ എ പ്ലസ് കാരുടെ എണ്ണത്തിൽ വൻ വർധന. ചെർപ്പുളശേരി, വെള്ളിനേഴി, അടക്കാപുത്തൂർ, മാരായമംഗലം, തൃക്കടീരി, മുന്നൂർകോട്, ചളവറ എന്നിവയിലും വല്ലപ്പുഴയിലെ മൂന്ന് സ്കൂളുകളിലും വിജയശതമാനമുയർന്നു. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷക്കിരുന്ന 12,609 കുട്ടികളിൽ 12,203 കുട്ടികൾ ഉപരിപഠന യോഗ്യത നേടി. ചെർപ്പുളശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷക്കിരുന്ന 625 കുട്ടികളിൽ 609 പേർ യോഗ്യത നേടി. 66 പേർ സമ്പൂർണ എ പ്ലസ് നേടി. 97.44 ആണ് വിജയശതമാനം. അടക്കാപുത്തൂർ പി.ടി.ബി ശബരി ഹയർ സെക്കൻഡറി സ്കൂളിൽ 152 ൽ 151 പേരും വിജയിച്ചു. ആറുപേർ സമ്പൂർണ എ പ്ലസ് നേടി. വെള്ളിനേഴിയിൽ 124 ൽ 123 പേർ വിജയിച്ചു.14 പേർ സമ്പൂർണ എ പ്ലസ് നേടി. തൃക്കടീരി പി.ടി.എം സ്കൂളിൽ 416ൽ 410 പേർ വിജയിച്ചു. 29 പേർ എ പ്ലസ് നേടി. ചളവറ സ്കൂളിൽ 455 പേരിൽ 426 പേർ വിജയിച്ചു. 16 പേർ എ പ്ലസ് നേടി. മാരായമംഗലം സ്കൂളിൽ 150 പേരിൽ രണ്ടുപേർ ഉപരിപഠന യോഗ്യത നേടിയില്ല. രണ്ട് പേർക്ക് സമ്പൂർണ എ പ്ലസ്. മുന്നൂർകോടിൽ 76 ൽ 75 പേരും വിജയിച്ചു. വല്ലപ്പുഴ ഹയർസെക്കൻഡറി സ്കൂളിൽ 809 കുട്ടികളിൽ 771 ഉപരിപഠന അർഹത നേടി . 23 പേർക്ക് എ പ്ലസ് ലഭിച്ചു. വല്ലപ്പുഴ ഓർഫനേജ് സ്കൂളിലെ 127 ൽ 126 പേരും പാസായി. രണ്ടുപേർക്ക് എ പ്ലസ്. വല്ലപ്പുഴ ഗവ. സ്കൂളിൽ 75 ൽ 74 പേരും ഉപരിപഠന യോഗ്യത നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.