എ പ്ലസിനെ കൈപിടിയിലാക്കി ബംഗാളി വിദ്യാർഥി

പട്ടാമ്പി: ബംഗാൾ സ്വദേശിയുടെ സമ്പൂർണ എ പ്ലസ് തിരുവേഗപ്പുറയിലെ വാടക ക്വർട്ടേഴ്സിന് മധുരമായി. 18 വർഷമായി കേരളത്തിൽ നിർമാണ തൊഴിലുമായി കഴിയുന്ന ശുക്രഞ്ജൻ റായിയുടെ മകൻ ബാപി റായ് ആണ് എടപ്പലം പി.ടി.എം.വൈ.ഹയർ സെക്കൻഡറി സ്‌കൂളി​െൻറ എ പ്ലസ് കിരീടത്തിന് പൊൻപ്രഭ ചാർത്തിയത്. ബംഗാളിലെ നദിയ ജില്ലയിൽ ബേപായ് സ്വദേശിയായ ശുക്രഞ്ജൻ 13 വർഷം മുമ്പാണ് ഭാര്യ ചഞ്ചല റായിയെയും മക്കളെയും കേരളത്തിലേക്ക് കൊണ്ടുവന്നത്. ബാപി റായ്, ജ്യേഷ്ഠൻ സുർജിത് റായ് എന്നിവരെ നരിപ്പറമ്പ് ഗവ യു.പി സ്‌കൂളിലാണ് പ്രാഥമിക വിദ്യഭ്യാസത്തിന് ചേർത്തത്. എട്ടാം ക്ലാസ് മുതൽ ബാപി റായ് എടപ്പലത്താണ്. പഠനത്തിൽ മലയാളി കുട്ടികൾക്കൊപ്പം നിലവാരം പുലർത്തിയിരുന്ന ബാപി കലാ സാഹിത്യ മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്‌കൂൾ കലോത്സവത്തിൽ ഹിന്ദി പ്രഭാഷണത്തിൽ മികവ് തെളിയിച്ചിട്ടുണ്ട്. സഹോദരൻ സുർജിത്ത് റായ് ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ ബിരുദ വിദ്യാർഥിയാണ്. തിരുവേഗപ്പുറയിലെ വാടക ക്വാർട്ടേഴ്‌സിൽ ബാപി റായിയുടെ എ പ്ലസ് മധുരം പങ്കുവെക്കുകയാണ് ശുക്രഞ്ജൻ റായ്‌യും ചഞ്ചലയും. ചിത്രം: mohptb 31 ബാപി റായ് മാതാപിതാക്കൾക്കും സ്‌കൂൾ പ്രധാനാധ്യാപകനുമൊപ്പം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.