മഞ്ചേരി: 'എല്ലാവരും മാലിന്യം വലിച്ചെറിഞ്ഞിട്ടും ആരുമെന്താണ് പ്രതികരിക്കാത്തത്, ഇൗ നഗരത്തിനെന്ത് പറ്റി?' -ഇൗ മാതൃകയിലുള്ള ഡയലോഗും വൈകാതെ സിനിമ തിയറ്ററുകളിൽ മുഴങ്ങും. പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ൈട്രബ്യൂണലും ഹൈകോടതിയും നിരോധിച്ചതിനാൽ സിനിമശാലകളിൽ ബോധവത്കരണ സന്ദേശം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുതെന്നും ജൈവമാലിന്യം വീട്ടിലോ സ്ഥാപനത്തിലോ സംസ്കരിക്കണമെന്നുമാണ് ദേശീയ ഹരിത ൈട്രബ്യൂണൽ വ്യക്തമാക്കിയത്. ലംഘിച്ചാൽ പിഴയുണ്ട്. അജൈവ മാലിന്യം ശേഖരിച്ച് തരംതിരിച്ച് പുനഃചംക്രമണത്തിന് കൈമാറണമെന്നും മാലിന്യവും പ്ലാസ്റ്റിക്കും കത്തിക്കുന്നത് അർബുദം പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാവുമെന്നും തിയറ്ററുകളിലെ അറിയിപ്പിൽ വരണം. 'എെൻറ മാലിന്യം എെൻറ ഉത്തരവാദിത്തമാണ്. എെൻറയും വരുംതലമുറയുടെയും നിലനിൽപ്പിനും ആരോഗ്യത്തിനും ഞാൻ ഉത്തരവാദിത്തം നിറവേറ്റും' എന്ന പ്രഖ്യാപനം അറിയിപ്പിൽ ഉൾപ്പെടുത്തണം. തദ്ദേശസ്ഥാപന സെക്രട്ടറിമാരാണ് ഉത്തരവ് തിയറ്റർ ഉടമകളുടെ ശ്രദ്ധയിൽകൊണ്ടുവന്ന് തുടർനടപടി സ്വീകരിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.