'അസറ്റ്​ ^2018' വാർഷിക സംഗമം

'അസറ്റ് -2018' വാർഷിക സംഗമം എടപ്പാള്‍: ആധുനിക സംവിധാനങ്ങളുപയോഗിച്ച് മൂല്യവത്തായ വിദ്യാഭ്യാസം നല്‍കാന്‍ വിദ്യ കൗൺസിലിന് കീഴിലുള്ള സ്ഥാപങ്ങൾ ശ്രമിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. വിദ്യ കൗൺസിലിന് കീഴിലുള്ള സ്കൂൾ മാനേജർമാരുടെ വാർഷിക സംഗമം 'അസറ്റ് -2018' എടപ്പാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യ സ്കൂൾ മാനേജ്മ​െൻറ് കൗൺസിൽ ചെയർമാൻ വി.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. അൻസാർ ട്രയിനിങ് കോളജ് പ്രിൻസിപ്പൽ മുഹമ്മദ് ശിഹാബ്, മാനേജ്മ​െൻറ് െഡവലപ്മ​െൻറ് കൗൺസിൽ ചെയർമാൻ കെ.വി. മുഹമ്മദ്, വിദ്യ കൗൺസിൽ ഡയറക്ടർ ഡോ. കെ.കെ. മുഹമ്മദ്, മാനേജ്മ​െൻറ് കൗൺസിൽ ജനറൽ സെക്രട്ടറി ഷാഖിർ മൂസ, വൈസ് ചെയർമാൻ അഡ്വ. ഖാലിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.