മലപ്പുറം: ജില്ലതല നഴ്സസ് വാരാഘോഷം േമയ് അഞ്ച് മുതൽ 12 വരെ നടക്കും. ശനിയാഴ്ച രാവിലെ 8.30ന് തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ജില്ല നഴ്സിങ് ഒാഫിസർ പി.വി. സുവർണ പതാക ഉയർത്തും. തുടർന്ന്, നഴ്സസ് ദിന സന്ദേശ വിളംബരറാലി തിരൂരങ്ങാടി എസ്.െഎ വിശ്വനാഥൻ കാരയിൽ ഫ്ലാഗ്ഒാഫ് ചെയ്യും. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ഒാഡിറ്റോറിയത്തിൽ പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ആഘോഷത്തോടനുബന്ധിച്ച് നഴ്സുമാർക്കും നഴ്സിങ് വിദ്യാർഥികൾക്കുമുള്ള രചന മത്സരങ്ങൾ, കായിക മത്സരങ്ങൾ, ക്വിസ് മത്സരം തുടങ്ങിയവയും നടക്കും. േമയ് 12ന് രാവിലെ ഒമ്പതിന് മലപ്പുറം ടൗൺഹാളിൽ ചേരുന്ന സമാപന പരിപാടി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡി.എം.ഒ കെ. സക്കീന, ജില്ല നഴ്സിങ് ഒാഫിസർ പി.വി. സുവർണ, കെ.ആർ. അംബിക കുമാരി, എൻ. പ്രദീപ്, ജിതിൻ വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.