മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലക്ക് എക്കാലത്തേയും ഉയർന്ന വിജയം. സമ്പൂർണ എ പ്ലസുകാരുടെ എണ്ണത്തിലും റെക്കോഡ് നേട്ടം. എറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ ജില്ലയിൽ 97.75 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തേക്കാൾ 2.22 ശതമാനം കൂടുതൽ. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 5702. കഴിഞ്ഞ വർഷം 3640. ആകെ 79708 പേർ പരീക്ഷ എഴുതിയ ജില്ലയിൽ 77,922 പേർ ഉപരി പഠനത്തിന് അർഹത നേടി. കഴിഞ്ഞവർഷം പരീക്ഷ എഴുതിയത് 80,584 പേർ. വിജയികൾ 76,985. ഇത്തവണ പരീക്ഷ എഴുതിയവരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 876 പേരുടെ കുറവുള്ളപ്പോൾ ഉപരിപഠനത്തിന് അർഹരായവരുടെ എണ്ണത്തിൽ 937 പേരുടെ വർധനയുണ്ട്. ജില്ല അടിസ്ഥാനത്തിൽ മലപ്പുറം ജില്ല ഇത്തവണയും വിജയശതമാനത്തിൽ പത്താമതാണ്. തുടർച്ചയായി മൂന്നാം വർഷവും സമ്പൂർണ എ പ്ലസുകാരുടെ എണ്ണത്തിൽ മലപ്പുറം വിദ്യാഭ്യാസ ജില്ല സംസ്ഥാനത്ത് ഒന്നാമതായി. 2435 പേർക്കാണ് മലപ്പുറത്ത് എ പ്ലസ്. തിരൂരിൽ 789ഉം വണ്ടൂരിൽ 792ഉം തിരൂരങ്ങാടിയിൽ 1362ഉം പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇതാദ്യമായി 139 സ്കൂളുകൾ ജില്ലയിൽ നൂറുശതമാനം വിജയം കരസ്ഥമാക്കി. കഴിഞ്ഞവർഷം നൂറുശതമാനം പട്ടികയിൽ ഉണ്ടായിരുന്നത് 11 ഗവ. സ്കൂളുകൾ ഉൾപ്പെടെ 1116 വിദ്യാലയങ്ങൾ. ഇത്തവണ 21 സർക്കാർ സ്കൂളുകളും 11 എയ്ഡഡ് സ്കൂളുകളും 107 അൺ എയ്ഡഡ് സ്കൂളുകളും മുഴുവൻ കുട്ടികളെയും വിജയിപ്പിച്ചു. സംസ്ഥാനത്ത് എറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്ക് ഇരുത്തിയ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിന് ചെറിയ വ്യത്യാസത്തിന് നൂറു ശതമാനം നഷ്ടമായി. കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തിയ വിദ്യാലയങ്ങളിൽ മൂന്നാമതുള്ള കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ് മുഴുവൻ കുട്ടികളെയും വിജയിപ്പിച്ചു. 2001 മുതൽ ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിജയഭേരി പദ്ധതിയിലൂടെയാണ് പത്താംക്ലാസ് ഫലം ഉയർന്നുതുടങ്ങിയത്. 2001ന് മുമ്പ് സംസ്ഥാന ശരാശരിയോക്കാൾ 23 ശതമാനം പിറകിലായിരുന്ന ജില്ല ഇൗ വർഷം സംസ്ഥാന ശരാശരിയോടൊപ്പമെത്തി നിൽക്കുകയാണ്. പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും പഠനനിലവാരം ഉയർത്താൻ സഹായകമായിട്ടുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 99 ശതമാനം, തിരൂരങ്ങാടിയിൽ 97 മലപ്പുറം: 26,973 പേർ പരീക്ഷ എഴുതിയ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ ഉപരിപഠനത്തിന് അർഹത നേടിയത് 26,748 പേർ. 99 ശതമാനം വിജയം. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ 20,335 പേർ പരീക്ഷ എഴുതിയതിൽ 19,743 പേർ വിജയിച്ചു. വിജയം 97 ശതമാനം. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 16,547 പേർ പരീക്ഷ എഴുതിയതിൽ ഉപരിപഠനത്തിന് അർഹരായത് 15,916 പേർ. വിജയശതമാനം 96. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ 15,853 പേർ പരീക്ഷ എഴുതി. വിജയിച്ചത് 15, 515 പേർ. 98 ശതമാനം വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.