കൊണ്ടോട്ടി: പഠിച്ചത് സിവിൽ എൻജിനീയറായിരുന്നുവെങ്കിലും മാപ്പിളകലകളായിരുന്നു വിട പറഞ്ഞ ഇഖ്ബാൽ കോപ്പിലാെൻറ ഇഷ്ടമേഖല. മോയിൻകുട്ടി ൈവദ്യർ അക്കാദമിയിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കായി മാത്രമാണ് പഠിച്ച തൊഴിൽ ചെയ്തത്. മ്യൂസിയം കെട്ടിടത്തിെൻറ ഘടന, പ്രവൃത്തി പുരോഗമിക്കുന്ന കൊണ്ടോട്ടി നേർച്ചയുമായി ബന്ധപ്പെട്ട ഫോേട്ടാ പ്രദർശനം എന്നിവയുടെ പദ്ധതികളെല്ലാം തയാറാക്കിയത് ഇദ്ദേഹമാണ്. വട്ടപ്പാട്ടിൽ നിലവിലെ ആധികാരിക ഗ്രന്ധത്തിനുടമയാണ്. ആൺ ഒപ്പന എന്ന പേരിൽ അറിയപ്പെട്ടിരുന്ന വട്ടപ്പാട്ടിെൻറ ആശയം തന്നെ മാറുന്നത് ഇൗ പുസ്തകം പുറത്തിറങ്ങിയതിന് ശേഷമാണ്. അറബി-മലയാളത്തിൽ ആഴത്തിൽ പഠനം നടത്തിയ ഇേദ്ദഹത്തിെൻറ ൈകവശം പ്രാചീന അറബി-മലയാള ഗ്രന്ധങ്ങളെ സംബന്ധിച്ച വലിയൊരു ശേഖരവുമുണ്ട്. മാപ്പിളകല അക്കാദമി പ്രസിദ്ധീകരിക്കാനിരിക്കുന്ന കൊണ്ടോട്ടി മുഹമ്മദ് ഷാ തങ്ങളെക്കുറിച്ചുള്ള അറബി-മലയാളം ചരിത്രഗ്രന്ഥമായ 'കിസ്സത്ത് മുഹമ്മദ് ഷാ' എന്ന പുസ്തകത്തിെൻറ വ്യാഖ്യാനം നിർവചിച്ചതും ഇഖ്ബാൽ കോപ്പിലാനാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വർഷങ്ങളോളം മാപ്പിളകലകളുെട വിധികർത്താവും ജൂറി ഒാഫ് അപ്പീലുമായും പ്രവർത്തിച്ചു. അക്കാദമി പുറത്തിറക്കിയ കെ.ടി. മൊയ്തീെൻറ സമ്പൂർണ കൃതികൾ ശേഖരിച്ച് എഡിറ്റ് ചെയ്തു. മാപ്പിളകലകൾക്കൊപ്പം യാത്രകളെയും സ്നേഹിച്ച വ്യക്തിയായിരുന്നു. അമൂല്യമായ പുസ്തകങ്ങളും പുരാവസ്തുക്കളും തേടിയായിരുന്നു യാത്രകൾ. പുരാവസ്തുങ്ങളുടെയും ഗ്രന്ഥങ്ങളുടെയും ശേഖരവും സ്വന്തമായുണ്ടായിരുന്നു. അക്കാദമിയിലെ മാപ്പിളകലകളുമായി ബന്ധപ്പെട്ട ഉപസമിതി അംഗവുമാണ്. നേരത്തെ 2006-11 കാലഘട്ടത്തിൽ സ്മാരക കമ്മിറ്റി അംഗമായിരുന്നു. വരുന്ന പത്തിന് വയനാട് മാപ്പിളകല പരിശീലകരുടെ ആദരം ഏറ്റുവാങ്ങാനിരിക്കെയാണ് വിടവാങ്ങൽ. വെള്ളിയാഴ്ച അക്കാദമിയിലെ മാനവീയം വീഥിയിൽ കോപ്പിലാൻ അനുസ്മരണം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.