മലപ്പുറം: പ്രസ് ക്ലബിൽ കയറി മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. സർവകക്ഷി പ്രതിഷേധ യോഗം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, സലീം കുരുവമ്പലം, ഉമ്മർ അറക്കൽ, വീക്ഷണം മുഹമ്മദ്, കെ.പി. നൗഷാദലി, ഡോ. ഹരിപ്രിയ എന്നിവർ സംസാരിച്ചു. അക്രമം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ ഫാഷിസ്റ്റ് അജണ്ടയുടെ തുടര്‍ച്ചയാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീറും ആർ.എസ്.എസ് കാടത്തം അപലപനീയമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റിയും പറഞ്ഞു. ആർ.എസ്.എസ് ഫാഷിസ്റ്റ് പ്രവർത്തനങ്ങളെ തുറന്നുകാണിക്കാൻ ശ്രമിക്കുന്നവരെ ഭരണകൂട തണലിൽ വേട്ടയാടുന്നതിനെതിരെ പ്രതിഷേധമുയരണമെന്ന് ഡി.ൈവ.എഫ്.െഎ ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ആർ.എസ്.എസ് നടപടി അപലപനീയമാണെന്ന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശും ഫാഷിസ്റ്റ് രീതിയുടെ തെളിവാണ് ആക്രമണമെന്ന് െഎ.എൻ.എൽ ജില്ല കമ്മിറ്റിയും ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യത്തെ കൈയൂക്കിെൻറ ബലത്തില്‍ ചങ്ങലക്കിടാനുള്ള ആർ.എസ്.എസ് ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ആക്രമണമെന്ന് എൽ.ഡി.എഫ് ജില്ല കമ്മിറ്റി പറഞ്ഞു. ആര്‍.എസ്.എസ് നടപടി അപലപനീയമാണെന്ന് മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം പോലും സാധ്യമാവാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നതെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ആർ.എസ്.എസ് ആക്രമണം പ്രകോപനമുദ്ദേശിച്ചുള്ളതാണെന്നും ആവർത്തിക്കാതിരിക്കാൻ നിയമപാലകർ ജാഗ്രത കാണിക്കണമെന്നും ജമാഅത്തെ ഇസ്ലാമി ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് സോളിഡാരിറ്റി ജില്ല സെക്രേട്ടറിയറ്റും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല എക്സിക്യുട്ടീവും ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സംഘ്പരിവാര്‍ സംഘടനകളുടെ നടപടി ചെറുതായി കാണാനാകില്ലെന്നും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകണമെന്നും എസ്.എസ്.എഫ് ജില്ല സെക്രേട്ടറിയറ്റ് ആവശ്യെപ്പട്ടു. ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ പ്രകടനം നടത്തി. യു.ഡി.എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സ തേടിയവരെ മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ജില്ല ജനറല്‍ സെക്രട്ടറി യു.എ. ലത്തീഫ്, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹന്‍ദാസ്, പി. ഉബൈദുല്ല എം.എൽ.എ, കെ.എൻ.എ. ഖാദര്‍ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍, എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി എം. റഹ്മത്തുല്ല, സി.പി.എം നേതാവ് വി. ശശികുമാര്‍ തുടങ്ങിയവർ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.