തിരൂർ: എസ്.എസ്.എൽ.സി പരീക്ഷയിലെ എ പ്ലസ്കാർക്കായി 'മാധ്യമം' ദിനപത്രവും എലൈറ്റ് ലേണേഴ്സ് സെൻററും ചേർന്ന് ആദരം ഒരുക്കുന്നു. ശനിയാഴ്ച രാവിലെ ഒമ്പതിന് തിരൂർ വാഗൺ ട്രാജഡി സ്മാരക മുനിസിപ്പൽ ടൗൺഹാളിലാണ് പരിപാടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസും ഒമ്പത് എ പ്ലസും നേടിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. സി. മമ്മുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസുമുണ്ടാകും. കരിയർ കൗൺസിലറും ലൈഫ് കോച്ചുമായ ജമാലുദ്ദീൻ മാളിക്കുന്ന് നേതൃത്വം നൽകും. പങ്കെടുക്കാൻ 04933298600 എന്ന നമ്പറിൽ വിളിച്ചോ 9645006838, 9645005653 എന്നീ നമ്പറുകളിൽ വാട്സ്ആപ് വഴിയോ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.