പ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹം ^കുഞ്ഞാലിക്കുട്ടി

പ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹം -കുഞ്ഞാലിക്കുട്ടി മലപ്പുറം: പ്രസ്‌ക്ലബില്‍ കയറി മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച ആര്‍.എസ്.എസ് നടപടിയിൽ മതിയായ തെളിവ് ലഭിച്ചിട്ടും പ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ വെല്ലുവിളിക്കുന്ന രാഷ്ട്രീയമാണ് ഇന്ത്യയിലെങ്ങും ബി.ജെ.പിയും അവരുടെ കീഴിലെ സംഘടനകളും നടത്തുന്നത്. ജുഡീഷ്യറിയെയും മാധ്യമങ്ങളെയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും അധികാരത്തില്‍ തുടരാനുള്ള നീക്കമാണ് അവര്‍ നടത്തുന്നത്. ഇതിനെതിരെ ജനങ്ങള്‍ ഒന്നിച്ച് പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.