സെമിനാറും പോസ്​റ്റൽ കവർ പ്രകാശനവും

തിരൂർ: എൻ.എഫ്.പി.ഇ സംസ്ഥാന സമ്മേളന ഭാഗമായി 'ഇന്ത്യാ പോസ്റ്റ്: മാറ്റങ്ങളും വെല്ലുവിളികളും' വിഷയത്തിൽ സെമിനാർ നടന്നു. ഡിപ്പാർട്ട്മ​െൻറ് ഓഫ് പോസ്റ്റ് സെക്രട്ടറി എ.എൻ. നന്ദ വിഷയം അവതരിപ്പിച്ചു. എ.കെ.ജി, ഇമ്പിച്ചിബാവ എന്നിവരുടെ സ്മരണാർഥം തപാൽ വകുപ്പ് പുറത്തിറക്കുന്ന പ്രത്യേക കവറുകളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ഇവരുടെ പത്നിമാരായ ലീല കരുണാകരൻ, ഫാത്തിമ ഇമ്പിച്ചിബാവ എന്നിവർ കവറുകൾ ഏറ്റുവാങ്ങി. പി. കരുണാകരൻ എം.പി അധ്യക്ഷത വഹിച്ചു. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശാരദ സമ്പത്ത്, സയ്യിദ് റഷീദ് എന്നിവർ സംബന്ധിച്ചു. പി.കെ. മുരളീധരൻ സ്വാഗതവും പി.വി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു. photo tirw stamp: തിരൂരിൽ നടക്കുന്ന എൻ.എഫ്.പി.ഇ സംസ്ഥാന സമ്മേളന വേദിയിൽ എ.കെ.ജി, ഇമ്പിച്ചിബാവ എന്നിവരുടെ സ്മരണാർഥം തപാൽ വകുപ്പ് പുറത്തിറക്കുന്ന പ്രത്യേക കവറുകളുടെ പ്രകാശനം നടന്നപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.