തുടൽ കടിച്ച നായ്​ കുടുങ്ങി; മുറിച്ചുമാറ്റാൻ അഗ്​നിശമന സേന

തിരൂർ: രാത്രി കാവൽ ശൗര്യത്തിൽ തുടൽ കടിച്ച നായുടെ നാവിൽ റിങ് തുളച്ച് കയറി. വാക്കാട് ആശുപത്രിക്ക് സമീപത്തെ ഷബീറി‍​െൻറ വീട്ടിലെ റോട്ട് വീലർ വിഭാഗത്തിൽപെട്ട നായാണ് പൊല്ലാപ്പ് സൃഷ്ടിച്ചത്. നായേയും കൊണ്ട് വീട്ടുകാർ മൃഗഡോക്ടറെ സമീപിച്ചപ്പോൾ ഉപദേശം ലഭിച്ചത് അഗ്നിശമന സേനയിലെത്തിക്കാൻ. ഒടുവിൽ ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിലൂടെ അഗ്നിശമനസേന നാവിൽനിന്ന് തുടൽ മുറിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് നായെ അഗ്നിശമന സേനയിലെത്തിച്ചത്. മൃഗഡോക്ടർ സൂര്യനാരായണനും ഒപ്പമുണ്ടായിരുന്നു. അദ്ദേഹം നായെ മയക്കിക്കിടത്തിയ ശേഷമാണ് അഗ്നിശമനസേന ജോലി തുടങ്ങിയത്. നാവിലൂടെ തുളച്ചുകയറിയ നിലയിലായിരുന്നു റിങ്. സ്റ്റേഷൻ ഓഫിസർ എം.കെ. പ്രമോദ്കുമാർ, അസി. സ്റ്റേഷൻ ഓഫിസർ എം. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ ഏറെ സാഹസപ്പെട്ടായിരുന്നു രക്ഷാപ്രവർത്തനം. രാത്രി കൂട്ടിലടച്ച നായെ രാവിലെ തുടൽ കടിച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. photo tirw dog: നായുടെ നാവിൽ കുടുങ്ങിയ തുടൽ മുറിച്ചെടുക്കാനുള്ള ശ്രമം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.