കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്​ എടപ്പാളില്‍ ഇന്ന്​ തിരിതെളിയും

എടപ്പാള്‍: കുടുംബശ്രീയുടെ നാലാമത് സംസ്ഥാന കലോല്‍സവം 'അരങ്ങ് 2018'ന് വെള്ളിയാഴ്ച എടപ്പാളില്‍ തിരിതെളിയും. ഇനി മൂന്ന് നാള്‍ 1500ഒാളം കലാകാരികള്‍ 30 ഇനങ്ങളിലായി മാറ്റുരക്കും. വൈകുന്നേരം നാലിന് ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും. മന്ത്രി കെ.ടി. ജലീല്‍ വൈകീട്ട് അഞ്ചുമണിക്ക് എടപ്പാള്‍ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ നിള വേദിയില്‍ അരങ്ങി​െൻറ ഉദ്ഘാടനം നിർവഹിക്കും. പ്രധാനവേദിയായ എടപ്പാള്‍ ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ മൂന്ന് സ്റ്റേജുകളാണ്. മറ്റ് വേദികള്‍ അംശക്കച്ചേരി ബി.ആർ.സി സ്‌കൂളിലും മുരളി തിയറ്ററിലുമാണ്. സന്ദര്‍ശകരെ കാത്ത് കുടുംബശ്രീ ഫുഡ്‌കോര്‍ട്ട് എടപ്പാള്‍: കലോത്സവം വീക്ഷിക്കുവാനെത്തുന്നവര്‍ക്കായി കഫെ കുടുംബശ്രീ ഫുഡ്‌കോര്‍ട്ട് സജ്ജം. കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നുമുള്ള വിവിധ യൂനിറ്റുകളാണ് ഫുഡ്‌കോര്‍ട്ടില്‍ വിഭവങ്ങളൊരുക്കുന്നത്. ചായ, സ്‌നാക്‌സ്, ഫ്രഷ് ജ്യൂസുകള്‍ എന്നിവ കൂടാതെ കപ്പ, മീന്‍ കറി, ചപ്പാത്തി, നെയ്പ്പത്തിരി, ചിക്കന്‍കറി വറുത്തരച്ചത്, കരിഞ്ചീരക കോഴി, ബിരിയാണി, പായസം എന്നിവ ലഭ്യമാകും. കാലത്ത് പത്തുമണി മുതല്‍ വൈകീട്ട് പത്തുവരെയായിരിക്കും പ്രവര്‍ത്തിക്കുക. ഫുഡ്‌കോര്‍ട്ടിനു പുറമെ സന്ദര്‍ശകരെ ലക്ഷ്യമിട്ട് വിവിധ യൂനിറ്റുകളുടെ വിപണന മേളയും ഒരുക്കിയിട്ടുണ്ട്. ഇന്നത്തെ പരിപാടികള്‍ വേദി 1 - നിള (എടപ്പാള്‍ ഹയർ സെക്കൻഡറി സ്‌കൂള്‍) ഉദ്ഘാടനം- 5.00 ഒപ്പന- 6.00 വേദി 2- പമ്പ (ബി.ആര്‍.സി സ്‌കൂള്‍, അംശക്കച്ചേരി) മോണോആക്ട്- 11.00 സ്‌കിറ്റ്- 2.30 വേദി 3- മയ്യഴി (മുരളി തിയറ്റര്‍, അംശക്കച്ചേരി) വയലിന്‍- 11.00, പുല്ലാങ്കുഴല്‍- 6.00 വേദി 4- കബനി (എടപ്പാള്‍ ഹയർ സെക്കൻഡറി സ്‌കൂള്‍) പ്രസംഗം- 11.00, കവിത പാരായണം- 2.30 വേദി 5- ചാലിയാര്‍ (എടപ്പാള്‍ ഹയർ സെക്കൻഡറി സ്‌കൂള്‍) കഥാരചന- 11.00, കവിത രചന- 2.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.