കനത്ത മഴയും കാറ്റും; മരങ്ങൾ വീണ്​ നാശം

വെളിയങ്കോട്: ബുധനാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തീരദേശ മേഖലയിൽ വൻ നാശനഷ്ടം. അയ്യോട്ടിച്ചിറ തണ്ണിത്തുറ റോഡിൽ ബദർ പള്ളിക്ക് സമീപം 11 കെ.വി പോസ്റ്റ് വീണു. 11 കെ.വി ലൈൻ വീണതോടെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി. പൊന്നാനി ചാവക്കാട് ദേശീയപാത വെളിയങ്കോട് കിണറിന് സമീപം പട്ടരുമഠത്തിൽ മൊയ്‌തുണ്ണിയുടെ വീടിന് സമീപത്തെ തെങ്ങ്, മാവ്, പ്ലാവ് എന്നിവ മുറിഞ്ഞുവീണ് മതിൽ തകർന്നു. വലിയപുരക്കൽ കമറുവി​െൻറ വീട്ടിലെ തേക്ക് മുറിഞ്ഞുവീണ് മതിൽ തകർന്നു. കിണറിന് സമീപത്തെ സഫീറി​െൻറ വീട്ടിലെ മതിലും തകർന്നു. photo: tirp13 മൊയ്‌തുണ്ണിയുടെ വീട്ടിൽ മരങ്ങൾ കാറ്റിൽ വീണ നിലയിൽ photo: tirp14 തണ്ണിത്തുറ ബദർ പള്ളിക്ക് സമീപം 11 കെ.വി ലൈൻ പോസ്റ്റ് വീണ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.