എസ്​.എസ്​.എൽ.സി: കൊണ്ടോട്ടി മേഖലയിൽ ഏഴ്​ സ്​കൂളിന്​ നൂറുശതമാനം വിജയം

കൊണ്ടോട്ടി: എസ്.എസ്.എൽ.സി പരീക്ഷയിൽ കൊണ്ടോട്ടി മേഖലയിലെ സ്കൂളുകൾക്ക് മികച്ച നേട്ടം. നാല് സർക്കാർ സ്കൂളും മൂന്ന് എയ്ഡഡ് സ്കൂളുമാണ് ഇക്കുറി നൂറുശതമാനം വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ മേഖലയിൽ രണ്ട് സർക്കാർ സ്കൂളുകൾക്ക് മാത്രമാണ് ഇൗ നേട്ടം കരസ്ഥമാക്കാൻ സാധിച്ചിരുന്നത്. തടത്തിൽപറമ്പ് ഗവ. ഹയർ സെക്കൻഡറി, അരിമ്പ്ര ജി.വി.എച്ച്.എസ്.എസ്, മുതുവല്ലൂർ ജി.എച്ച്.എസ്.എസ്, ഒാമാനൂർ ജി.വി.എച്ച്.എസ്.എസ്, എച്ച്.െഎ.ഒ.എച്ച്.എസ്.എസ്.എസ് ഒളവട്ടൂർ, ക്രസൻറ് ഹൈസ്കൂൾ ഒഴുകൂർ, പുളിക്കൽ എ.എം.എം.എച്ച്.എസ് എന്നിവയാണ് നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ. തടത്തിൽപറമ്പ് സ്കൂൾ തുടർച്ചയായി ഏഴാം തവണയും അരിമ്പ്ര സ്കൂൾ തുടർച്ചയായി നാലാം തവണയുമാണ് നേട്ടം സ്വന്തമാക്കുന്നത്. തടത്തിൽ പറമ്പ് (112), മുതുവല്ലൂർ (91), അരിമ്പ്ര (146), ഒാമാനൂർ (161), പുളിക്കൽ എ.എം.എം.എച്ച്.എസ് (466), ക്രസൻറ് എച്ച്.എസ് (331), എച്ച്.െഎ.ഒ.എച്ച്.എസ്.എസ് ഒളവട്ടൂർ (321) പേരുമാണ് വിജയിച്ചത്. സർക്കാർ സ്കൂളിൽ വാഴക്കാട് ജി.എച്ച്.എസ്.എസിലാണ് കൂടുതൽ പേർ പരീക്ഷ എഴുതിയത്. 623 പേർ എഴുതിയതിൽ 619 പേരും വിജയിച്ചു. 99.36 ആണ് വിജയശതമാനം. കൊട്ടപ്പുറം ജി.എച്ച്.എസ്.എസിൽ 199ൽ 197 പേരും (98.99 ശതമാനം) കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിൽ 194ൽ 191 പേരും വിജയിച്ചു (98.45 ശതമാനം). മൊറയൂർ വി.എച്ച്.എം.എച്ച്.എസ്.എസിൽ 663 പേർ എഴുതിയതിൽ 661 പേരും (99.7) കൊണ്ടോട്ടി ഇ.എം.ഇ.എ സ്കൂളിൽ 484ൽ 482 പേരും (99.59) കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസിൽ 436ൽ 434 പേരും (99.54) ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസിൽ 568ൽ 565 പേരും (99.47) രാമനാട്ടുകര ആർ.എച്ച്.എസിൽ 272ൽ 267 പേരും (98.16) ഉപരിപഠനത്തിന് അർഹത നേടി. എ പ്ലസിൽ സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം തവണയും കൊട്ടൂക്കര കൊണ്ടോട്ടി: എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം തവണയും കൂടുതൽ എ പ്ലസ് കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസിന്. 208 പേർക്കാണ് മുഴുവൻ വിഷയങ്ങളിലും ഇക്കുറി എ പ്ലസ് ലഭിച്ചത്. ഇവിടെ 1302 പേർ പരീക്ഷ എഴുതിയതിൽ 1300 പേരും വിജയിച്ചു. 99.85 ആണ് വിജയശതമാനം. കഴിഞ്ഞ തവണ 1283 പേർ പരീക്ഷ എഴുതിയതിൽ 168 പേർക്കായിരുന്നു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. സംസ്ഥാന സർക്കാറി​െൻറ ഹരിത വിദ്യാലയം പരിപാടിയിലും കൊട്ടൂക്കരയായിരുന്നു സംസ്ഥാനത്ത് രണ്ടാമത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.