എ പ്ലസ് തിളക്കത്തിൽ ചിന്നുവും മിന്നുവും

മങ്കട: പ്രതികൂല സാഹചര്യത്തിലും നാട്ടുകാരുടെ പ്രിയപ്പെട്ട ചിന്നുവും മിന്നുവും നേടിയ എ പ്ലസിന് ഇരട്ട മധുരം. വള്ളിക്കാപ്പറ്റ പെരിമ്പലം പൊറ്റമ്മൽ പരേതനായ മോഹൻദാസി​െൻറയും അരിപ്ര കോലോതൊടി അനിതയുടെയും ഇരട്ട മക്കളായ നന്ദനാദാസും വന്ദനാദാസുമാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ശ്രദ്ധേയരായത്. മഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. നിർമാണ തൊഴിലാളിയായിരുന്ന മോഹൻ ദാസ് 2016 ഏപ്രിലിലാണ് വൃക്കരോഗം ബാധിച്ച് മരിച്ചത്. ഇതോടെ രണ്ട് പെൺമക്കളും ചെറിയ ആൺകുട്ടിയും മോഹൻദാസി​െൻറ പ്രായമായ പിതാവുമടങ്ങുന്ന കുടുംബത്തി​െൻറ സംരക്ഷണം അനിതയുടെ ചുമലിലായി. തയ്യൽ ജോലിക്കിറങ്ങിയാണ് അനിത കുടുംബം പുലർത്തിയതും മക്കളെ പഠിപ്പിച്ചതും. ഇതിനിടെ അനിതക്ക് റവന്യൂ വകുപ്പിൽ താൽക്കാലിക പാർട്ട് ടൈം സ്വീപ്പർ ജോലി കിട്ടിയത് ആശ്വാസമായി. താൽക്കാലിക ജോലിയുടെ കാലാവധി കഴിഞ്ഞാൽ വീണ്ടും പ്രതിസന്ധിയിലാകുമെങ്കിലും മക്കളുടെ പഠനത്തിന് വഴി കണ്ടെത്താനാകുമെന്നാണ് അനിതയുടെ പ്രതീക്ഷ. പ്ലസ് ടുവിന് സയൻസ് ഗ്രൂപ്പിന് ചേരണമെന്നാണ് ഇരുവരുടെയും ആഗ്രഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.