പ്രസ് ക്ലബ് ആക്രമണം: കെ.യു.ഡബ്ല്യു.ജെയും കെ.എൻ.ഇ.എഫും പ്രതിഷേധിച്ചു മലപ്പുറം: പ്രസ് ക്ലബിനും മാധ്യമപ്രവര്‍ത്തകനും നേരെയുണ്ടായ ആക്രമണത്തിൽ കെ.യു.ഡബ്ല്യു.ജെയും കെ.എന്‍.ഇ.എഫും പ്രതിഷേധിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം അംഗീകരിക്കാനാവില്ലെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധയോഗം ആവശ്യപ്പെട്ടു. മലപ്പുറം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സുരേഷ് എടപ്പാള്‍, ഐ. സമീൽ, സമീര്‍ കല്ലായി, ഇ. സലാഹുദ്ദീന്‍, കെ.പി.ഒ. റഹ്മത്തുല്ല, എസ്. മഹേഷ് കുമാര്‍, വി. അജയകുമാര്‍, അബ്ദുറഹിമാന്‍ കൂരി, അബ്ദുൽ റഷീദ്, അബ്ദുൽ ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. നേരിട്ടന്വേഷിക്കുമെന്ന് എസ്.പി. ദേബേഷ് കുമാര്‍ െബഹ്റ ഉറപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.