റോഡരികിലെ തണൽമരങ്ങൾ വൻതോതിൽ മുറിച്ചുമാറ്റ​ുന്നെന്ന്​

വള്ളിക്കുന്ന്: അപകട ഭീഷണിയുടെ മറവിൽ റോഡരികിലെ മരങ്ങൾ വൻതോതിൽ മുറിച്ചുമാറ്റുന്നതായി ആരോപണം. ഭീഷണി ഉയർത്തുന്ന റോഡരികിലെ ചീനിമരങ്ങൾ ഉൾപ്പെടെ മുറിച്ചുമാറ്റാൻ അതത് പഞ്ചായത്ത് കമ്മിറ്റികൾക്ക് അനുവാദം ലഭിച്ചിരുന്നു. എന്നാൽ, ഈ അധികാരം ഉപയോഗിച്ച് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ തണൽമരങ്ങൾ മുറിച്ചുമാറ്റുന്നതായി വള്ളിക്കുന്നിലെ പരിസ്‌ഥിതി കൂട്ടായ്മ പരാതിപ്പെട്ടു. കഴിഞ്ഞദിവസം വള്ളിക്കുന്ന് അത്താണിക്കൽ നേറ്റിവ് സ്കൂളിലെ വിദ്യാർഥികൾ പത്തുവർഷം മുമ്പ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെച്ചുപിടിപ്പിച്ച മഹാഗണി മരം കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ മുറിച്ചുമാറ്റിയത്. ഇൗ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. മരം മുറിച്ചതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ ഉൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകാനാണ് കൂട്ടായ്മയുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.