ഒറ്റപ്പാലം ബസ്​സ്​​റ്റാൻഡ് നിർമാണം പുനരാരംഭിച്ചു

ഒറ്റപ്പാലം: 13 വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്ത ഒറ്റപ്പാലം നഗരസഭ ബസ്സ്റ്റാൻഡ് നിർമാണ പ്രവൃത്തികൾ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ആരംഭിച്ചു. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മ​െൻറ് ഫിനാൻസ് കോർപറേഷൻ ഫണ്ട് അനുവദിച്ചതിനെത്തുടർന്നാണ് നിർമാണം പുനരാരംഭിച്ചത്. ഒന്നാംനിലയിലെ ഗ്രില്ലിടലും മേൽക്കൂര സ്ഥാപിക്കലും കുഴൽക്കിണർ നിർമാണവുമാണ് ഇപ്പോൾ നടക്കുന്നത്. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ കെ.യു.ആർ.ഡി.എഫ്.സിയിൽനിന്ന് മൂന്നരക്കോടി രൂപകൂടി ഒരുവർഷം മുമ്പ് അനുവദിച്ചെങ്കിലും കൈമാറ്റം നടക്കാതിരുന്നതാണ് പ്രവർത്തനം നിലക്കാൻ കാരണം. എം.എൽ.എ ഉൾെപ്പടെയുള്ളവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചക്കൊടുവിലാണ് കോർപറേഷൻ പകുതി പണം കൈമാറാൻ തയാറായത്. സ്റ്റാൻഡി​െൻറ മുൻവശവും ആദ്യ രണ്ട്‍ നിലകളും പൂർത്തിയാകുന്നമുറക്ക് കടമുറികൾ ലേലം ചെയ്യാനാണ് നഗരസഭയുടെ തീരുമാനം. ലേല നടപടികൾ പൂർത്തിയാക്കുന്നതോടെ ബാക്കി വായ്പ തുക കൂടി കോർപറേഷൻ നൽകുമെന്നാണ് വ്യവസ്ഥ. നിർമാണ പ്രവൃത്തികൾ ഭൂരിഭാഗവും പൂർത്തിയായപ്പോഴാണ് ബസ്സ്റ്റാൻഡ് തുറന്നുനൽകാൻ അവശ്യം വേണ്ട പല നിർമാണ പ്രവൃത്തികളും എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന തിരിച്ചറിവുണ്ടായത്. തുടർന്ന് വിട്ടുപോയ പ്രവൃത്തികൾകൂടി ഉൾപ്പെടുത്തി പുതിയ എസ്റ്റിമേറ്റ് സർക്കാറിന് സമർപ്പിക്കേണ്ടിവന്നു. 2005ൽ 3.51 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ തുടങ്ങിയ ബസ്സ്റ്റാൻഡ് പദ്ധതി നിലവിൽ 20 കോടിയിലേറെ എത്തിനിൽക്കുന്നു. 2012ൽ നിർമാണത്തി​െൻറ രണ്ടാം ഉദ്‌ഘാടനം നടത്തിയ ബസ്സ്റ്റാൻഡാണിത്. പൂർത്തീകരണകാലം പലതവണ പുതുക്കിയ ബസ്സ്റ്റാൻഡ് മൂന്നുമാസത്തിനകം തുറന്നുകൊടുക്കുമെന്നതാണ് ഇപ്പോഴത്തെ പ്രഖ്യാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.