തിരൂരങ്ങാടി: നാടുകാണി-പരപ്പനങ്ങാടി പാതയുടെ നവീകരണത്തിലുൾപ്പെടുത്തി നിർമിക്കുന്ന പാലത്തിങ്ങൽ പുതിയ പാലത്തിെൻറ പൈലിങ് പ്രവൃത്തികൾ ആരംഭിച്ചു. നിർമാണത്തിനുണ്ടായിരുന്ന തടസ്സങ്ങൾ ഒരുമാസം മുമ്പ് നീങ്ങിയിരുന്നു. നേരത്തേ തയാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിൽ 2017 നവംബർ 26നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശിലാസ്ഥാപനം നിർവഹിച്ചത്. എന്നാൽ, പൈലിങ് ആരംഭിക്കാനിരിക്കെ ഉൾനാടൻ ജലഗതാഗത വകുപ്പിെൻറ നിർദേശപ്രകാരമുള്ള രൂപരേഖ വേണമെന്ന കർശന നിർദേശം വന്നതോടെ രേഖയിൽ മാറ്റം വരുത്തുന്നതിനായി പ്രവൃത്തി നിർത്തിവെക്കുകയായിരുന്നു. ഇതോടെ സ്പാനുകളുടെ വീതി 50 മീറ്ററിൽ കുറയാതെയും ജലനിരപ്പിൽനിന്ന് ആറ് മീറ്റർ ഉയരത്തിലുമായി പുതിയ രൂപരേഖ തയാറാക്കി സമർപ്പിക്കുകയും ഇതിന് ഡിസൈനിങ് വിഭാഗത്തിെൻറ അനുമതി ലഭിക്കുകയും ചെയ്തിെൻറ അടിസ്ഥാനത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. തിരൂരങ്ങാടി, പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റികളെ ബന്ധിപ്പിച്ചുകൊണ്ട് കടലുണ്ടിപ്പുഴക്ക് കുറുകെയാണ് പുതിയ പാലം നിര്‍മിക്കുന്നത്. പള്ളിപ്പടിയിലെ പമ്പ് ഹൗസ് പരിസരത്തുനിന്ന് തുടങ്ങി പാലത്തിങ്ങൽ ടൗണിലെ കൊട്ടന്തല റോഡ് ജങ്ഷന് സമീപം അവസാനിക്കും. നേരത്തേയുണ്ടായിരുന്ന വീതികുറഞ്ഞ പഴയ പാലത്തിന് തൊട്ടടുത്തായാണ് പുതിയ പാലം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.