കൊണ്ടോട്ടി: ഷിഫ്റ്റ് സമ്പ്രദായത്തിലെ തൊഴിലാളി വിവേചനത്തില്‍ പ്രതിഷേധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു വിഭാഗം കരാർ ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. രണ്ട് സർവിസുകൾ വൈകി. ചൊവ്വാഴ്ച രാവിലെയാണ് എയർഇന്ത്യയുടെ എ.ടി.എസ്.എൽ കമ്പനിയിലെ ജീവനക്കാർ മിന്നൽ സമരം നടത്തിയത്. തുടർന്ന് എയർഇന്ത്യ എക്സ്പ്രസിെൻറ അബൂദബി, ഷാർജ സർവിസുകൾ വൈകി. രാത്രിസമയത്തെ ഷിഫ്റ്റിൽ സ്ഥിരമായി ഒരേ തൊഴിലാളികളെ മാത്രം നിയമിക്കുന്നതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ സമരത്തിനിറങ്ങിയത്. ഇതോടെ വിമാനത്തിൽ ലഗേജ് ഇറക്കുന്നതും കയറ്റുന്നതും മുടങ്ങി. തുടർന്ന്, വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവുവുമായി നടത്തിയ ചർച്ചയിൽ ജീവനക്കാരുടെ സമയം മാറ്റിനൽകാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. സമയം വൈകിയാണ് രണ്ട് വിമാനങ്ങളും കരിപ്പൂരിൽനിന്ന് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.