തസ്തികകൾ ആനുപാതികമായി വർധിപ്പിക്കണം -റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് സമ്മേളനം പാലക്കാട്: ട്രെയിനുകളും കോച്ചുകളും വർധിപ്പിക്കുന്നതിന് ആനുപാതികമായി തസ്തികകൾ വർധിപ്പിക്കണമെന്ന് പാലക്കാട് റെയിൽവേ ഡിവിഷനിലെ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഒാർഗനൈസേഷൻ സമ്മേളനം ആവശ്യപ്പെട്ടു. യാത്രക്കാർക്ക് ഗുണകരമായ മൊബൈൽ ടിക്കറ്റിങ് സമ്പ്രദായം കാര്യക്ഷമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മംഗലാപുരം മുതൽ പൊള്ളാച്ചി വരെയുള്ള റെയിൽവേ സ്റ്റേഷനുകളിലെയും ഡിപ്പോകളിലെയും ടിക്കറ്റ് പരിശോധകർ സംബന്ധിച്ച സമ്മേളനം ഒാർഗനൈസേഷൻ ദേശീയ ജോയൻറ് സെക്രട്ടറി വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിവിഷനൽ പ്രസിഡൻറ് കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് എൻ.എസ്. രാധാകൃഷ്ണൻ, ദേശീയ സമിതിയംഗം എസ്.എം.എസ്. മുജീബ് റഹ്മാൻ, കെ.എസ്. രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ശ്രീധരൻ (പ്രസി.), എസ്. സുരേഷ് കുമാർ (വർക്കിങ് പ്രസി.), സി. രമേശൻ, എസ്. രാധാകൃഷ്ണൻ, അജി ജോസഫ് (വൈ. പ്രസി.), കെ. സജിത് (സെക്ര.), കെ. സച്ചുകുമാർ (ഒാർഗ. സെക്ര.), എം. അക്ബർ ഷാജി, കെ. പ്രേമരാജൻ, യു.ആർ. രവീന്ദ്രൻ (അസി. സെക്ര.), എ. അനിൽകുമാർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.