മദ്യലഹരിയിൽ കരിങ്കല്ല് തലയിലിട്ട്​ ഗൃഹനാഥനെ കൊലപ്പെടുത്തി

കൊല്ലങ്കോട്: . സംഭവത്തിൽ ബധിരനും മൂകനുമായ പ്രതി പിടിയിൽ. പൊള്ളാച്ചി കിണത്തുക്കടവ് അറസംപാളയം പിരിവ് പെരുമാൾ ബോയുടെ മകൻ പൊങ്കാളിയാണ് (60) മരിച്ചത്. ചുള്ളിയാർ ഡാം മേലെ കുണ്ടിലക്കുളമ്പ് കോളനിയിലെ ശെൽവനെയാണ് (27) അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചുള്ളിയാർ ഡാമിന് സമീപത്തെ ക്വാറിയിൽ തൊഴിലാളിയായിരുന്നു പൊങ്കാളി. തിങ്കളാഴ്ച വൈകീട്ട് ആറിന് മിനുക്കംപാറ ഐ.ബി മേട്ടിലെത്തി വനംവകുപ്പ് അധീനതയിലെ പാറക്കെട്ടിൽ ഒറ്റക്ക് മദ്യപിച്ചിരിക്കുകയായിരുന്നു. രാത്രി ഒമ്പതരയോടെ ഇവിടേക്ക് ശെൽവൻ മദ്യലഹരിയിലെത്തി. ഇയാൾ പൊങ്കാളിയുടെ ഷർട്ടി‍​െൻറ പോക്കറ്റിലെ പണം മോഷ്ടിക്കാൻ ശ്രമിച്ചു. കശപിശയായതോടെ കല്ലിലേക്ക് മറിഞ്ഞുവീണ ശെൽവൻ മരച്ചില്ലകൾകൊണ്ട് പൊങ്കാളിയെ അടിച്ചുവീഴ്ത്തി. തലയിലും കൈകളിലും കല്ലിട്ട് കൊലപ്പെടുത്തുകയായിരുന്നു. ആലത്തൂർ ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിമാരായ സൈതാലി, വിപിൻദാസ്, വിരലടയാള വിദഗ്ധർ, സയൻറിഫിക് അസിസ്റ്റൻറ് റിനു തോമസ് എന്നിവരുടെ സംഘം കൊലപാതകം നടന്ന മിനുക്കംപാറ ഐ.ബി മേട്ടിലെത്തിയിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പൊങ്കാളിയുടെ ഭാര്യ: മഞ്ജുള. മക്കൾ: കാർത്തിക്, മണി, പൂർണിമ, മഞ്ജു, കവിത. photo: pg6 കൊല്ലപ്പെട്ട പൊങ്കാളി (60)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.