പത്തി​െൻറ വിധി ഇന്നറിയാം; ​പ്രതീക്ഷയോടെ മലപ്പുറം

മലപ്പുറം: പത്താംക്ലാസ് പരീക്ഷ ഫലം വ്യാഴാഴ്ച വരും. തിളക്കമാർന്ന വിജയം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർഥികളും. ജില്ലയിൽ 79,703 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. 40,843 ആൺകുട്ടികളും 38,860 പെൺകുട്ടികളും. മാർച്ച് ഏഴിന് തുടങ്ങിയ പരീക്ഷ 28ന് അവസാനിച്ചു. ഏപ്രിൽ ആറിന് വിവിധ കേന്ദ്രങ്ങളിൽ മൂല്യനിർണയം തുടങ്ങി. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ ആകെ 26,938 പേരും തിരൂരിൽ 6,553 പേരും തിരൂരങ്ങാടിയിൽ 20,339 പേരും പരീക്ഷ എഴുതി. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയത് 15,873 കുട്ടികൾ. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്. 2,422 പേർ. വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും പഠനനിലവാരം ഉയർത്തുന്നതിനുള്ള വിജയഭേരി പദ്ധതിയും വിജയശതമാനം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അധ്യാപകരുടെ മേൽനോട്ടത്തിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ചില സ്കൂളുകളിൽ സായാഹ്ന, നിശക്ലാസുകളും സംഘടിപ്പിച്ചതും വിജയശതമാനം ഉയരാൻ കാരണമാവുമെന്ന വിലയിരുത്തലുണ്ട്. കഴിഞ്ഞ വർഷം 95.53 ശതമാനമായിരുന്നു ജില്ലയുടെ വിജയം. 3640 സമ്പൂർണ എ പ്ലസുമായി ജില്ല റെക്കോഡ് നേട്ടം കുറിച്ചിരുന്നു. ആസിഡ് ആക്രമണം: പ്രതിയെ കസ്റ്റഡിയിൽ വാങ്ങി മലപ്പുറം: വ്യാപാരിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ബുധനാഴ്ചയാണ് പ്രതിയെ മലപ്പുറം െപാലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഉമ്മത്തൂര്‍ സ്വദേശിയായ പോത്തഞ്ചേരി ബഷീറിനെ (52) കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ചാപ്പനങ്ങാടി സ്വദേശിനി സുബൈദയെ (48) മലപ്പുറം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബഷീറിനു നേരെ രണ്ടു തവണ ആസിഡ് ഒഴിച്ചതായി ശരീരത്തിലെ പരിക്കുകൾ പരിശോധിച്ച ഫോറൻസിക് സർജ​െൻറ റിപ്പോർട്ടുണ്ട്. രക്ഷപ്പെടാനായി എഴുന്നേറ്റപ്പോൾ വീണ്ടും ഒഴിച്ചെന്നാണ് കരുതുന്നത്. ഏപ്രിൽ 20ന് രാത്രി ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ ബഷീർ 22നാണ് കോഴിക്കോട് മെഡിക്കൽ േകാളജ് ആശുപത്രിൽ മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.