പരീക്ഷ വ്യവസ്ഥകൾ പരിഷ്കരിക്കണം -കെ.എച്ച്.എസ്.ടി.യു മലപ്പുറം: ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെൻറ് പരീക്ഷ വ്യവസ്ഥകൾ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് അനുകൂലമായി പരിഷ്കരിക്കണമെന്ന് കെ.എച്ച്.എസ്.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം ജോയൻറ് ഡയറക്ടർക്ക് നിവേദനം നൽകി. ജില്ല പ്രസിഡൻറ് ടി.പി. അബ്ദുൽ ഹക്കീം, സെക്രട്ടറി സി. നുഹ്മാൻ ശിബിലി, എം.എ. സലാം, എം. ജാഫർ, എൻ. കുഞ്ഞിമുഹമ്മദ്, പി.പി. അലവിക്കുട്ടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.