'റൺ പെരിന്തൽമണ്ണ റൺ' മാരത്തൺ ആറിന്

മലപ്പുറം: സോൾസ് ഓഫ് പെരിന്തൽമണ്ണ സംഘടിപ്പിക്കുന്ന 'റൺ പെരിന്തൽമണ്ണ റൺ' അന്തർദേശീയ മാരത്തൺ േമയ് ആറിന് നടക്കും. ഡി.ടി.പി.സി, നഗരസഭ, ജനമൈത്രി പൊലീസ് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന മത്സരത്തിൽ 2,800 പേർ പങ്കെടുക്കും. പുലർച്ച അഞ്ചിന് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽനിന്നാണ് ആരംഭിക്കുക. 21 കി.മീ. ഹാഫ് മാരത്തൺ, 10 കി.മീ. മിനി മാരത്തൺ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഓപൺ മെൻ, വിമൻ, വെറ്ററൻസ് മെൻ, വിമൻ എന്നിങ്ങനെയാണ് പങ്കെടുക്കേണ്ടത്. വിദേശികൾ എലൈറ്റ് കാറ്റഗറിയിലും മത്സരിക്കും. ഡ്വാർഫ് വിഭാഗത്തിലും മത്സരമുണ്ട്. അഞ്ച് കി.മീ. ഫൺ റണ്ണും സംഘടിപ്പിക്കും. വിജയികൾക്ക് കാഷ് പ്രൈസ് ഉൾപ്പെടെ സമ്മാനങ്ങൾ നൽകും. പങ്കെടുക്കുന്നവർക്കെല്ലാം ടീഷർട്ടും പൂർത്തിയാക്കുന്നവർക്ക് ഫിനിഷിങ് മെഡലും ടൈമിങ് സർട്ടിഫിക്കറ്റുമുണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു. ഓരോ മത്സരാർഥി‍യുടെയും സമയവും വേഗതയും അളക്കുന്ന ഇലക്ട്രോണിക് ചിപ്പ് ശരീരത്തിൽ ഘടിപ്പിച്ചായിരിക്കും മാരത്തൺ. റൈസിങ് കിറ്റ് വിതരണം അഞ്ചിന് രാവിലെ 10 മുതൽ വൈകീട്ട് എട്ടുവരെ പെരിന്തൽമണ്ണ റൺ എക്സ്പോയിൽ നടക്കും. വാർത്തസമ്മേളനത്തിൽ ഡോ. നാഥ്, പി.എം. ഡാനി, കെ.ടി. ഷൈജൽ, കെ.പി. മുഹമ്മദ് റഫീഖ്, പി. ഹാരിസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.