മലപ്പുറം: ദേശീയപാത സ്ഥലമെടുപ്പ് വില നിർണയം മേയ് ഒമ്പതിന് തുടങ്ങാൻ ജില്ല കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സർവേ ചെയ്ത സ്ഥലങ്ങളിലെ എല്ലാ നിർമിതികളുടെയും കൃഷിയുടെയും മരങ്ങളുടെയും വില നിർണയിക്കും. റവന്യൂ, ദേശീയപാത അതോറിറ്റി, കൃഷി, സോഷ്യൽ ഫോറസ്ട്രി വകുപ്പ് ഉദ്യോഗസ്ഥർ നേതൃത്വം നൽകും. സർവേക്കായി ഏറ്റെടുക്കുന്ന സ്ഥലത്തുനിന്നും ഭാഗികമായി ബാധിക്കുന്ന കെട്ടിടം പൂർണമായി വിട്ടുനൽകാൻ ആഗ്രഹിക്കുന്ന ഭൂവുടമകൾ പ്രസ്തുത വിവരം വില നിർണയത്തിനായി എത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശം വെള്ള പേപ്പറിൽ എഴുതി നൽകണം. വില നിർണയം ജൂൺ 20നകം പൂർത്തിയാക്കും. പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളിലെ സർേവ നടപടികൾ കൂടുതൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മേയ് 30നകം പൂർത്തിയാക്കും. കൃത്യമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ഭൂവുടമകൾ സഹകരിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. തിരൂർ താലൂക്കിലെ ത്രീ ഡി വിജ്ഞാപനം മേയ്് 30നകം ഇറക്കും. കൊണ്ടോട്ടി, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളിലേത് ജൂൺ 15ന് ഇറക്കും. ത്രീ ഡി വിജ്ഞാപനത്തിനുശേഷം സ്ഥലം ഏറ്റെടുക്കുന്ന മുഴുവൻ ഭൂവുടമകളെയും വിചാരണ നടത്തി നഷ്ടപരിഹാരം നിർണയിക്കും. ഡെപ്യൂട്ടി കലക്ടർമാരായ ഡോ. ജെ.ഒ. അരുൺ, ജയശങ്കർ പ്രസാദ്, ഫിനാൻസ് ഓഫിസർ എൻ. സന്തോഷ് കുമാർ, ദേശീയപാത പ്രോജക്ട് ഡയറക്ടർ നിർമ്മൽ സാഥെ, ലൈസൺ ഓഫിസർ പി.പി.എം. അഷ്റഫ്, സർവേ ഡെപ്യൂട്ടി ഡയറക്ടർ പി.എ. ഷാജി, സൂപ്രണ്ട് കെ. ദാമോദരൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.