'യാത്ര ഇളവ് നിഷേധിക്കാൻ തീരുമാനിച്ചിട്ടില്ല'

മഞ്ചേരി: ജൂൺ ഒന്ന് മുതൽ സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് നിരക്കിളവ് നൽകില്ലെന്ന പ്രഖ്യാപനവുമായി ബസുടമ സംഘടനകൾക്ക് ബന്ധമില്ലെന്ന് പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ. ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ എന്ന പേരിലാണ് നിരക്കിളവ് നൽകില്ലെന്ന് പ്രഖ്യാപിച്ചത്. അസോസിയേഷനിൽനിന്ന് പുറത്താക്കപ്പെട്ട ഒരു വിഭാഗമാണ് ഇവരെന്നും പൊതു അഭിപ്രായമല്ലെന്നും അസോസിയേഷൻ വ്യക്തമാക്കി. ബസ് ഒാപറേറ്റേഴ്്സ് ഫെഡറേഷൻ എന്ന സംഘടനയുടെ ജില്ല ഘടകങ്ങളാണ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ. സംസ്ഥാന ഘടകമോ ജില്ല ഘടകങ്ങളോ വിദ്യാർഥികൾക്ക് യാത്ര ഇളവ് തടയാൻ തീരുമാനിച്ചിട്ടില്ലെന്നും ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.