മണ്ണാർമല ഗ്രാമത്തിന്​ ആവേശമായി ചവിട്ടുകളി

പട്ടിക്കാട്: മണ്ണാർമല ക്രസൻറ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 29ാം വാർഷികത്തോടനുബന്ധിച്ച് തുടർവിദ്യകേന്ദ്രവുമായി സഹകരിച്ച് വാടയിൽ മുണ്ടൻ അനുസ്മരണ ചവിട്ടുകളി സംഘടിപ്പിച്ചു. മണ്ണാർമല, അങ്ങാടിപ്പുറം, തള്ളച്ചിറ, ചെമ്മാണിയോട്, ഏടായ്ക്കൽ, നല്ലൂർപ്പുള്ളി എന്നീ ടീമുകളാണ് സൗഹൃദമത്സരത്തിൽ പങ്കെടുത്തത്. സമാപന ചടങ്ങ് വാർഡ് അംഗം കെ. ഹംസ ഉദ്ഘാടനം ചെയ്തു. എം.ടി. അബ്ദു അധ്യക്ഷത വഹിച്ചു. കെ. സക്കീർ, കെ. ഫഖ്റുദ്ദീൻ, എം.കെ. ജെസിം, എം. അഷ്റഫ്, കെ. ഹുസൈൻ, കെ. അസീസ്, വി. ബാലകൃഷ്ണൻ, വി. രാമചന്ദ്രൻ, എം.ടി. മുഹമ്മദാലി, കെ. ഹംസ, മെഹ്‌മൂപ്പ, പി. നിസാർ, കെ. മുജീബ്, കെ. ജുനൈഫ്, വി. നാരായണൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് േമയ് അഞ്ചിന് പെരിന്തൽമണ്ണ അൽസലാമ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധന തിമിര നിർണയ ക്യാമ്പ് ഈസ്റ്റ് മണ്ണാർമല മിസ്ബാഹുൽ ഹുദ മദ്റസയിൽ നടക്കും. േമയ് ആറിന് ഞായറാഴ്ച വൈകീട്ട് ഏഴിന് കലാപരിപാടികളോടെ വാർഷികാഘോഷം സമാപിക്കും. പടം: mannarmala chavittukali മണ്ണാർമല ക്രസൻറ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 29ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചവിട്ടുകളിയിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.