പൂർവ വിദ്യാർഥി സംഗമം

പെരിന്തൽമണ്ണ: 32 വർഷം മുമ്പുള്ള ഓർമകൾ പങ്കുവെച്ചും കാണാമറയത്തെ സഹപാഠികളെ കൺകുളിർക്കെ കണ്ടാസ്വാദിച്ചും പറയാൻ മറന്നത് പറഞ്ഞുതീർത്തും ഒരു വട്ടംകൂടി പഴയ പള്ളിക്കൂട തിരുമുറ്റത്ത് അവർ വീണ്ടും ഒത്തുകൂടി. കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1986-87 പത്താംക്ലാസ് ബാച്ചാണ് സൗഹൃദം പങ്കിട്ടത്. പ്രധാനാധ്യാപകനായ പ്രേമാനന്ദൻ സംഗമം ഉദ്ഘാടനം ചെയ്തു. ബിമൽരാജ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ മുഹമ്മദ്കുട്ടി, മധു, വി.പി. വാസു, ഹംസ, രുഗ്മണി, ഭാരതകുമാരി, മുരളി, പീതാംബരൻ, ടി. മുസക്കുട്ടി, ടി. സമദ് എന്നിവർ സംസാരിച്ചു. പടം....pmna mc 5 കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1986-87 പത്താം ക്ലാസ് ബാച്ച് ഒത്തുചേർന്നപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.