മലപ്പുറം: നഗരത്തിെൻറ ബ്രാൻഡഡ് വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്ന് തുണിത്തരങ്ങളും കാൽലക്ഷം രൂപയും മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടക്കൽ പുത്തൂർ പുതുക്കുടി നിസാമുദ്ദീനാണ് (27) അറസ്റ്റിലായത്. മാവൂരിലെ കഞ്ചാവ് കേസിൽ വടകര ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ പ്രൊഡക്ഷൻ വാറൻഡിെൻറ അടിസ്ഥാനത്തിൽ മലപ്പുറം കോടതിയിൽ ഹാജരാക്കി മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മാവൂരിൽ പിടിയിലായ നിസാമുദ്ദീനെ ദേഹപരിശോധന നടത്തിയപ്പോൾ കോഴിക്കോെട്ട േക്ലാക്ക്മുറിയുടെ രസീതി കെണ്ടത്തിയിരുന്നു. മലപ്പുറത്തുനിന്നും മോഷ്ടിച്ച തുണിത്തരങ്ങളായിരുന്നു ഇയാൾ േക്ലാക്ക്മുറിയിൽ സൂക്ഷിച്ചിരുന്നത്. പ്രതിയേയും കൂട്ടി ബുധനാഴ്ച പൊലീസ് വസ്ത്ര വ്യാപാര സ്ഥാപനത്തിലും കോഴിക്കോട്ടും തെളിവെടുപ്പ് നടത്തി. ഫെബ്രുവരി 24ന് അർധരാത്രി നിസാമുദ്ദീനും മറ്റൊരാളും ചേർന്നാണ് മോഷണം നടത്തിയത്. മറ്റൊരുകേസുമായി ബന്ധപ്പെട്ട് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനമാണ് മലപ്പുറത്തെ മോഷണത്തിന് ഉപയോഗിച്ചതെന്നും വ്യക്തമായതായി എസ്.െഎ ബി.എസ്. ബിനു പറഞ്ഞു. നിസാമുദ്ദീൻ വേറെയും കേസുകളിൽ പ്രതിയാണ്. കോഴിക്കോട്, കാസർക്കോട് ജില്ലകളിലും മംഗളൂരുവിലും കഞ്ചാവ്, ഭവനഭേദനം, വാഹനമോഷണം എന്നിവയടക്കം കേസുകളുണ്ട്. വളാഞ്ചേരി, കോട്ടക്കൽ, തേഞ്ഞിപ്പലം, വേങ്ങര സ്റ്റേഷനുകളിലും കേസുണ്ട്. പത്തുവർഷമായി വീടുമായി ബന്ധമില്ലാത്ത ഇയാൾ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മോഷണസംഘത്തിലെ പ്രധാന കണ്ണിയാണ്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കിയശേഷം വടകര ജയിലിലേക്ക് കൊണ്ടുപോയി. photo mpmma1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.