ശുചീകരണ ​െതാഴിലാളികളെ ആദരിച്ചു

മലപ്പുറം: അന്തർദേശീയ തൊഴിലാളി ദിനാചരണ ഭാഗമായി മലപ്പുറം ഗവ. കോളജിലെ എൻ.എസ്.എസ് വിദ്യാർഥികൾ നഗരസഭയിലെ സാനിറ്റേഷൻ തൊഴിലാളികളെ ആദരിച്ചു. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. വി. ഗോപകുമാർ, പ്രോഗ്രാം ഓഫിസർമാരായ ഡോ. ഷക്കീല, മൊയ്തീൻകുട്ടി കല്ലറ, കോളജ് യൂനിയൻ ചെയർമാൻ എം. ഇർഷാദലി, അബ്ദുൽ റസാഖ്, എൻ.കെ. ആസിഫ് അലി, എ.കെ. ശരണ്യ, ഷഹീദ ഷെറിൻ, എം.ടി. ശ്രീവിദ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.