കോട്ടക്കൽ ആയുർവേദ കോളജിൽ ധന്വന്തരി ഭവൻ കെട്ടിടോദ്ഘാടനം അഞ്ചിന്​

മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും കോട്ടക്കൽ: വൈദ്യരത്നം ആയുർവേദ കോളജിൽ നിർമാണം പൂർത്തിയായ ധന്വന്തരി ഭവൻ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഒ.പി പൂർണമായും ഒഴിവാക്കി 500 കിടക്കകളോടുകൂടിയതാണ് ആശുപത്രി. 10.5 കോടി രൂപയാണ് പദ്ധതി ചെലവ്. പത്തുനിലയിൽ നിർമിക്കുന്ന കെട്ടിടത്തി​െൻറ പ്രവർത്തനം പൂർത്തിയായ ഭാഗമാണ് തുറന്നുകൊടുക്കുന്നത്. പ്രസവമുറി, ശസ്ത്രക്രിയമുറി എന്നിവ ഉൾപ്പെട്ടതാണ് കെട്ടിടം. കോളജ് വിദ്യാർഥികൾക്ക് ഹൗസ് സർജൻസി പരിശീലനത്തിനുള്ള സൗകര്യമുണ്ടാകും. ഏഴു വർഷം മുമ്പ് ആരംഭിച്ചതാണ് നിർമാണം. ഒരുക്കം പൂർത്തിയായതായും ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയായ ഭാഗമാണ് തുറന്നുകൊടുക്കുന്നതെന്നും കോളജ് പ്രിൻസിപ്പൽ ഡോ. ജയദേവൻ പറഞ്ഞു. 180 കിടക്കകളുള്ള ഭാഗമാണ് നിർമാണം പൂർത്തിയായത്. നിലവിലുള്ള ആശുപത്രി നിലനിർത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.