മലപ്പുറം: കാവനൂർ പഞ്ചായത്തിലെ എളയൂർ പാലിയേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സ്നേഹസംഗമം '' നടത്തി. പി.എം. ലുഖ്മാൻ പരിപാടികൾ നയിച്ചു. പഠന ക്ലാസിന് ലിസി സിസ്റ്റർ നേതൃത്വം നൽകി. ഗായകനും സംഗീത സംവിധായകനുമായ കെ.വി. അബൂട്ടി സദസ്സിനെ പഴയ ഓർമകളിലേക്ക് നയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. വിദ്യാവതിയും മുൻ പ്രസിഡൻറ് കെ. റംലയും വൈസ് പ്രസിഡൻറ് കെ. അഹമ്മദ് ഹാജിയും പാട്ടുകാരായി. മഞ്ചേരി ആകാശവാണി എഫ്.എം സ്റ്റേഷൻ ഡയറക്ടർ ഡി. പ്രദീപ് കുമാർ റേഡിയോ വിതരണ ചടങ്ങിൽ സംബന്ധിച്ചു. മന്ത്രി കെ.ടി. ജലീലും പരിപാടിക്കെത്തി. മജീഷ്യൻ സൂൽഫി മാതക്കോട്, വി.പി. മനോജ് എന്നിവരുടെ മാജിക്ക് ഷോ, മാപ്പിളപ്പാട്ട് ഗായിക കെ.എച്ച്. ഹർഷ, മുഹമ്മദലി, വിജീഷ് എന്നിവരുടെ ഗാനങ്ങളും റഹീം മാസ്റ്ററുടെ സംഘക്കളിയും അരങ്ങേറി. ഇളയൂർ പാലിയേറ്റിവ് സൊസൈറ്റി പ്രസിഡൻറ് പി.സി. പദ്മനാഭൻ, സെക്രട്ടറി പി. പരമേശ്വരൻ, സ്വാഗതസംഘം ചെയർമാൻ പി.ടി. അബ്ദുറായി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.