പുരസ്​കാര ചടങ്ങിൽനിന്ന്​ നടന്മാർ വിട്ടുനിന്നതിനെതിരെ മന്ത്രി; മ​റുപടിയുമായി ജോയ്​ മാത്യു

ചിറ്റൂർ: സംസ്ഥാന സർക്കാറി​െൻറ ചലച്ചിത്ര പുരസ്കാരവിതരണ ചടങ്ങിൽനിന്ന് പ്രമുഖ താരങ്ങൾ വിട്ടുനിന്നതിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എ.കെ. ബാലൻ. വിനായകന് അവാർഡ് നൽകിയതുകൊണ്ടാണ് ചില നടീനടന്മാർ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് തിയറ്ററുകളായി നവീകരിച്ച ചിറ്റൂർ ചിത്രാഞ്ജലി തിയറ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രിയുടെ പരാമർശത്തിനെതിരെ പിന്നീട് സംസാരിച്ച നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി. ക്ഷണിക്കാത്ത ചടങ്ങായതിനാലാണ് തലശ്ശേരിയിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന് മുൻവർഷം പാലക്കാട്ട് നടന്ന അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തിരുന്നു. മികച്ച നടൻ വിനായകനായതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന പ്രസ്താവന ശരിയല്ല. പാർട്ടി െതരഞ്ഞെടുത്തയച്ച നടന്മാരായ എം.പിയോടും എം.എൽ.എയോടുമാണ് മറ്റ് നടീനടന്മാർ പങ്കെടുക്കാത്തതിനെക്കുറിച്ച് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വീണ്ടും രംഗത്തെത്തി. ജോയ് മാത്യുവിനെ തലശ്ശേരിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും ക്ഷണിച്ചിട്ടും പങ്കെടുക്കാത്തവരെയാണ് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.