സംഘംചേര്‍ന്ന് കവര്‍ച്ച; മൂന്നുപേര്‍ പൊലീസ് കസ്​റ്റഡിയിൽ

വേങ്ങര: സംഘംചേര്‍ന്ന് കവര്‍ച്ച നടത്തിയ മൂന്നുപേരെ വേങ്ങര പൊലീസ് പിടികൂടി. ചേറൂര്‍ കണ്ണേത്ത് അബ്ദുറഹിമാന്‍ എന്ന കുഞ്ഞുട്ടി (47), കുറ്റാളൂര്‍ ഊരകം കീഴ്മുറി ചാലില്‍കുണ്ട് അബ്ദുറസാഖ് (42), ആലപ്പുഴ സ്വദേശി വേങ്ങര കുറ്റാളൂരില്‍ താമസിക്കുന്ന വി.ജെ. സഫര്‍ (38) എന്നിവരാണ് പൊലീസി​െൻറ പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്കാണ് സംഭവം. വേങ്ങര പിക്ക്അപ്പ് സ്റ്റാൻഡിനടുത്തുള്ള വർണം ജ്വല്ലറിയിലെ സ്വർണപ്പണിക്കാരനായ പരപ്പനങ്ങാടി കോട്ടപ്പറമ്പില്‍ വിജീഷിനെ (38) ആക്രമിച്ച് 1000 രൂപയും മൊബൈല്‍ഫോണും നാല് ഗ്രാം സ്വർണവുമാണ് ഇവര്‍ കവര്‍ന്നത്. എതിര്‍ക്കാന്‍ ശ്രമിച്ച വിജീഷിനെ കത്തികൊണ്ട് കുത്തി. വയറിന് പരിക്കേറ്റ വിജീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. വേങ്ങര എസ്.ഐ സംഗീത് പുനത്തിൽ, സി.പി.ഒമാരായ ഷിജു, സുബൈർ, ഷുക്കൂര്‍, ഹബീബ്, രഞ്ജിത്ത്, മുജീബ് എന്നിവരായിരുന്നു പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.