എസ്​.​െഎയുടെ തൊപ്പി വെച്ച്​ സെൽഫി; എം.എൽ.എയുടെ ഡ്രൈവർ അറസ്​റ്റിൽ

കോയമ്പത്തൂർ: പൊലീസ് സബ് ഇൻസ്പെക്ടറുടെ തൊപ്പി വെച്ച് സെൽഫിയെടുത്ത എം.എൽ.എയുടെ ഡ്രൈവർ അറസ്റ്റിൽ. അരന്താങ്കി എം.എൽ.എ രത്നസഭാപതിയുടെ കാർ ഡ്രൈവർ പുതുക്കോട്ട ഇളുപ്പുർ രാജേന്ദ്രനാണ് (50) പിടിയിലായത്. അരന്താങ്കി ഇൻസ്പെക്ഷൻ ബംഗ്ലാവിൽ എം.എൽ.എയുടെ കാറിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിൽ വെച്ച എസ്.െഎ രാമരാജ​െൻറ തൊപ്പിയാണ് രാജേന്ദ്രൻ വെച്ച് സെൽഫിയെടുത്തത്. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. എസ്.െഎയുടെ പരാതിയിലാണ് അറസ്റ്റ്. സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. എസ്.പി ഒാഫിസ് ഉപരോധിച്ച ഡി.എം.കെ പ്രവർത്തകർ അറസ്റ്റിൽ കോയമ്പത്തൂർ: നഗരത്തിലെ ജില്ല റൂറൽ പൊലീസ് സൂപ്രണ്ട് ഒാഫിസ് ഉപരോധിച്ച 500ലധികം ഡി.എം.കെ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഡി.എം.കെ ജില്ല ഭാരവാഹികളായ ഏഴുപേരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കഴിഞ്ഞ ദിവസം സൂലൂരിൽ സ്വകാര്യ പാൻമസാല നിർമാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പരിശോധന പ്രഹസനമാണെന്ന് ആരോപിച്ച് ഡി.എം.കെ പ്രവർത്തകർ നടത്തിയ ധർണക്കിടെ ചില പൊലീസ് ഉദ്യോഗസ്ഥരുമായി ഡി.എം.കെ ജില്ല സെക്രട്ടറി എൻ. കാർത്തിക് എം.എൽ.എയും മറ്റ് നേതാക്കളും വാക്കേറ്റമുണ്ടായി. തുടർന്നാണ് സിംഗാനല്ലൂർ പൊലീസ് കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് കാർത്തിക് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച അർധരാത്രി ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒളിവിൽ കഴിയുന്ന കാർത്തിക് എം.എൽ.എ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. തുടർന്നാണ് ബുധനാഴ്ച രാവിലെ ഡി.എം.കെ പ്രവർത്തകർ റെയിൽവേ സ്റ്റേഷൻ റോഡിലെ എസ്.പി ഒാഫിസിലേക്ക് മാർച്ച് നടത്തിയത്. നഗരത്തിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. 500ലധികം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മേയ് നാലിന് കോയമ്പത്തൂരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.