പെരിന്തൽമണ്ണ: നഗരസഭ 34ാം വാർഡ് കാരാട്ടുതൊടി ഹഫ്സത്തിെൻറ വീട് ഇടിമിന്നലിൽ ഭാഗികമായി തകർന്നു. വീടിെൻറ ചുമരിൽ വയറിങ്ങുള്ള മുഴുവൻഭാഗവും തകർന്നിട്ടുണ്ട്. ഓട്, പട്ടിക എന്നിവക്കും നാശം സംഭവിച്ചു. വിധവയായ കാരാട്ടുതൊടി ഹഫ്സത്തും രണ്ട് മക്കളുമാണ് താമസം. ഇവർ പരിേക്കൽക്കാതെ രക്ഷപ്പെട്ടു. വീടിെൻറ തൊട്ടടുത്തുള്ള തെങ്ങും മിന്നലിൽ തകർന്നു. വീട് നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീമിെൻറ നേതൃത്വത്തിൽ സന്ദർശിച്ചു. അടിയന്തര ധനസഹായമായി ചെയർമാെൻറ സാന്ത്വന ഫണ്ടിൽനിന്ന് 10,000 രൂപ കുടുംബത്തിന് കൈമാറി. ഇവർക്ക് പുതുതായി വീട് പണിയാൻ നഗരസഭയുടെ സ്നേഹഭവനം പദ്ധതിപ്രകാരം നാല് ലക്ഷം രൂപ അനുവദിക്കും. വീടിെൻറ അടിയന്തര അറ്റകുറ്റപ്പണികൾക്കും തുടർന്ന്, നഗരസഭയുടെ ഭവനപദ്ധതി പ്രകാരമുള്ള വീട് നിർമാണത്തിനും വാർഡ് കൗൺസിലർ രതി അല്ലക്കാട്ടിൽ, കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ നിർമാണ സമിതിക്ക് രൂപം നൽകി. താൽക്കാലിക അറ്റകുറ്റപ്പണികൾ രണ്ട് ദിവസത്തിനകം തീർക്കും. ഒരുമാസത്തിനുള്ളിൽ പുതിയ വീടിെൻറ നിർമാണ ജോലികൾ ആരംഭിക്കും. വൈസ് ചെയർപേഴ്സൻ നിഷി അനിൽരാജ്, രതി അല്ലക്കാട്ടിൽ, ജീവനം സൂപ്പർവൈസർ പ്രിയ അജേഷ്, കെ. സന്തോഷ്, ഷിഹാബ് ആലിക്കൽ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്. പടം....pmna mc 2 പെരിന്തൽമണ്ണ കാരാട്ടുതൊടി ഹഫ്സത്തിെൻറ വീടിന് മിന്നലേറ്റ ഭാഗത്തെ സിമൻറ് തേപ്പ് അടർന്ന് ചുമരുകൾ വിണ്ടുകീറിയ നിലയിൽ റെയിൽവേ ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും ചികിത്സക്ക് അംഗീകാരം പെരിന്തല്‍മണ്ണ: സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനുകീഴില്‍ വരുന്ന റെയിൽവേ ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും മൗലാന ആശുപത്രിയില്‍ ചികിത്സക്ക് അംഗീകാരം ലഭിച്ചു. ജീവനക്കാര്‍ റെയിൽവേ ഹോസ്പിറ്റലില്‍നിന്ന് ലഭിക്കുന്ന റഫറല്‍ ഫോറം വഴിയാണ് ചികിത്സക്കായി വരേണ്ടത്. അടിയന്തരഘട്ടങ്ങളില്‍ നേരിട്ട് രോഗികള്‍ക്ക് ചികിത്സക്കായി എത്താം. ഇതിനുവേണ്ടിയുള്ള ഉടമ്പടിയില്‍ മൗലാന ആശുപത്രി മാനേജിങ് പാര്‍ട്ണര്‍ എന്‍. അബ്ദുൽ റഷീദും സതേണ്‍ റെയില്‍വേക്ക് വേണ്ടി പാലക്കാട് ഡിവിഷന്‍ സൂപ്രണ്ട് ഡോ. കലാറാണിയും ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.