യൂത്ത് കോൺഗ്രസ് യുവസംഗമം

തിരൂര്‍: തിരൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് യുവ കുടുംബസംഗമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. യു.കെ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഷെബീര്‍ നെല്ലിയാളി അധ്യക്ഷത വഹിച്ചു. ആർ. പ്രസന്നകുമാരി, യൂസഫ് തറമ്മൽ, യാസര്‍ പൊട്ടച്ചോല, മുസ്തഫ വടമുക്ക്, സുബൈര്‍ മൊല്ലഞ്ചേരി, ജംസീര്‍ പാറയിൽ, സി.എം. സെയ്ത് മുഹമ്മദ്, മൂസ പരന്നേക്കാട്, ആമിന മോൾ, നസീബ് മാസ്റ്റര്‍, ദിലീപ് എന്നിവര്‍ സംസാരിച്ചു. മുൻ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ ടി. അനിൽ, അഡ്വ. കെ.എ. പത്മകുമാര്‍, മണമ്മല്‍ ബാബു, മൈമമ്മൂട്ടി, ഷറഫുദ്ദീന്‍ കണ്ടാത്തിയിൽ, യാസര്‍ പയ്യോളി, ജംഷീര്‍ പാറയില്‍ എന്നിവരെ ആദരിച്ചു. കലാപരിപാടികള്‍ അവതരിപ്പിച്ചവർക്ക് സമ്മാനങ്ങൾ നൽകി. കാർഷികമേള മംഗലം: മംഗലം കേരകർഷക ഫെഡറേഷൻ ശനിയാഴ്ച ചേന്നര വി.വി.യു.പി സ്കൂളിൽ കാർഷിക മേള ഒരുക്കുന്നു. രാവിലെ ഒമ്പത് മുതൽ കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, ഉപകരണ വിതരണം, നീര കർഷകർക്കുള്ള ആനുകൂല്യ വിതരണം, നീര ടാപ്പിങ് തൊഴിലാളികളെ ആദരിക്കൽ, ഉൽപന്ന വിതരണം എന്നിവ നടക്കും. രാവിലെ 10.30ന് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ഉപകരണ വിതരണം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. ഹഫ്സത്തും ആനുകൂല്യ വിതരണം മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ മജീദും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.