വലിയിൽ മുമ്പൻ വൈ.എഫ്.സി മൂർക്കനാട്

കൊളത്തൂർ: നാടിനെ ആവേശത്തേരിലേറ്റിയ വടംവലി രാവിൽ കോട്ടക്കൽ സെവൻസ് സ്റ്റാറി​െൻറ താരങ്ങളെ കളത്തിലിറക്കിയ മൂർക്കനാട് വൈ.എഫ്.സി ആറടിക്കപ്പിൽ മുത്തമിട്ടു. സംഘശക്തിയിലും പോരാട്ടവീര്യത്തിലും ഒന്നിനൊന്ന് മെച്ചപ്പെട്ട 21 ടീമുകൾ ആഞ്ഞുവലിച്ച മത്സരം കാണികൾക്ക് ആഘോഷരാവാണ് സമ്മാനിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനം സമാഹരിക്കുന്നതിനായി മൂർക്കനാട് വിന്നേഴ്സ് ക്ലബാണ് ജില്ല വടംവലി അസോസിയേഷൻ സഹകരണത്തോടെ അഖില കേരള വടംവലി മത്സരം നടത്തിയത്. കലാശക്കളിയിൽ കവിത വെങ്ങാടിനെ വലിച്ചിട്ടാണ് വൈ.എഫ്.സി ഭീമൻ ട്രോഫി സ്വന്തമാക്കിയത്. കാസ്കോ കരേക്കാട്, എക്കാപറമ്പ് കൊണ്ടോട്ടി എന്നീ ടീമുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. മായിൻകുട്ടി മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. kolathur moorkanad vadamvali: അഖില കേരള വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മൂർക്കനാട് വൈ.എഫ്.സി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.