വെള്ളില വാലിക്കാട് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

മങ്കട: ഗ്രാമപഞ്ചായത്തിലെ വെള്ളില യു.കെ പടിയില്‍ നിര്‍മിച്ച വാലിക്കാട് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഇവിടെ ജില്ല പഞ്ചായത്ത് പത്തുലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ആറുലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് രണ്ടുലക്ഷവും ഉൾപ്പെടെ 18 ലക്ഷം രൂപ ചെലവിലാണ് വാലിക്കാട് കുടിവെള്ള പദ്ധതി നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.പി. മരക്കാര്‍ എന്ന ബാപ്പു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. രമണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഷാലി സേവ്യര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. മന്‍സൂര്‍, സുബൈദ കളത്തില്‍, സെക്രട്ടറി രാജീവ്, യു.കെ. അലവിക്കുട്ടി ഹാജി, ഊരക്കോട്ടില്‍ മുഹമ്മദ് ഹാജി എന്ന വല്ല്യാക്ക, യു.കെ. അബുഹാജി, യു.കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം. Mankada Vellam വെള്ളില യു.കെ. പടി വാലിക്കാട് കുടിവെള്ള പദ്ധതി ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.