ഇഡ്ഡലിത്തട്ടിൽ വിരൽ കുടുങ്ങിയ രണ്ട് വയസ്സുകാരിക്ക് അഗ്​നിശമന സേന തുണയായി

തിരൂർ: ഇഡ്ഡലിത്തട്ടിൽ വിരൽ കടത്തി വെട്ടിലായ കുരുന്നിന് അഗ്നിശമന സേന തുണയായി. തിരൂർ ഏഴൂരിൽ ചൊവ്വാഴ്ചയാണ് രണ്ട് വയസ്സുകാരിയുടെ കുസൃതി കാര്യമായത്. അമ്മയോടൊപ്പം അടുക്കളയിൽ കയറിയ കുട്ടി ഇഡ്ഡലിത്തട്ടി​െൻറ നടുവിലെ ദ്വാരത്തിൽ വിരൽ കടത്തുകയായിരുന്നു. വീട്ടുകാർ ശ്രമിച്ചിട്ടും വിരൽ ഊരാനായില്ല. പല ആശുപത്രികളിലും കയറിയിറങ്ങി ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് തിരൂർ അഗ്നിശമന സേന ഒാഫിസിലെത്തിയത്. സ്റ്റേഷൻ ഓഫിസർ പ്രമോദ്കുമാറി​െൻറ നേതൃത്വത്തിൽ മണിക്കൂറോളം നീണ്ട പരിശ്രമത്തിലൂടെ തട്ട് മുറിച്ചാണ് വിരൽ പുറത്തെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.