കാറ്റും മഴയും വൈദ്യുതി മുടക്കി; പൊന്മുണ്ടത്ത് പരാതി പ്രളയം

കൽപകഞ്ചേരി: തിങ്കളാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങിയതോടെ പൊൻമുണ്ടം സെക്ഷൻ ഓഫിസിൽ ലഭിച്ചത് 1000ത്തിലധികം പരാതികൾ. ഇതിൽ 11 ഇടങ്ങളിൽ മെയിൻ ലൈനിൽ തകരാർ സംഭവിച്ചാണ് വൈദ്യുതി മുടങ്ങിയത്. സെക്ഷൻ പരിധിയിലെ വ്യത്യസ്ത പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു. പരാതികൾ ഏറെയുണ്ടായിരുന്നതിനാലും തൊഴിലാളികൾ കുറവായിരുന്നതിനാലും പാടുപെട്ടാണ് തകരാർ പരിഹരിച്ചത്. ചൊവ്വാഴ്ച തൊഴിലാളി ദിനമായിരുന്നതിനാൽ കൂടുതൽ ജീവനക്കാരും അവധിയിലായിരുന്നു. മൂന്ന് ജീവനക്കാർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ജീവനക്കാരുടെ കുറവ് കാരണം തകരാർ പരിഹരിക്കാൻ താമസിച്ചതിനെത്തുടർന്ന് ഉപഭോക്താക്കൾ ഓഫിസിലെത്തി അധികൃതരെ പ്രതിഷേധമറിയിച്ചു. ചിലയിടങ്ങളിൽ തകരാർ പരിഹരിച്ച് ബുധനാഴ്ചയാണ് പൂർണമായി വൈദ്യുതി പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.