തിരുവനന്തപുരം: കുറഞ്ഞവേതനം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും മാനേജ്മെൻറുകള്‍ വഴങ്ങാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ വീണ്ടും സമരരംഗത്തേക്ക്. മേയ് 16ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷെൻറ (യു.എൻ.എ) നേതൃത്വത്തില്‍ സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തും. സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്മെൻറുകള്‍ ഹൈകോടതിയെ സമീപിക്കുമെന്നറിയിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഹൈകോടതിയില്‍ തടസ്സ ഹരജി ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് യു.എന്‍.എ ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനംനൽകി. സര്‍ക്കാര്‍ തടസ്സ ഹരജി നല്‍കിയാല്‍ സര്‍ക്കാറിെൻറ വാദം കേള്‍ക്കാതെയുള്ള സ്റ്റേ നടപടി ഒഴിവാക്കാം. സര്‍ക്കാര്‍ ഉത്തരവ് ആയതിനാല്‍ യു.എന്‍.എക്ക് തടസ്സ ഹരജി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രിയെകണ്ടശേഷം സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി.എസ്. സുബി, ജില്ലാ വൈസ് പ്രസിഡൻറ് ഹരീഷ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.