കണ്ടിട്ടും കാണാതെ അധികാരികൾ ചളിയടിക്ക് കുറവില്ലാതെ നരിപ്പറ്റ-എൻ.കെ കുളമ്പ് റോഡ് പുലാമന്തോൾ: അധികാരികൾ അവഗണിച്ചതോടെ വളപുരം നരിപ്പറ്റയിൽനിന്ന് നീലുകാവിൽ കുളമ്പിലേക്കുള്ള റോഡ് ചളിമയം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്നാണ് ചളിയായത്. നോക്കിയാൽ കാണുന്ന അയൽപ്രദേശങ്ങളായ നരിപ്പറ്റയിൽനിന്ന് റോഡ് മാർഗം നീലുകാവിൽ കുളമ്പിലെത്താൻ കൊളത്തൂർ അമ്പലപ്പടി-കുരുവമ്പലം വില്ലേജ്പടിയോ അല്ലങ്കിൽ വളപുരം-ചെമ്മലശ്ശേരി-കുരുവമ്പലം വില്ലേജ്പടിയോ വഴി ഏഴ് കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം. ഇതിന് പരിഹാരം കാണാൻ അധികൃതരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഇവിടത്തുകാർ പറയുന്നത്. തുടർന്ന്, നാട്ടുകാരുടെ ശ്രമഫലമായാണ് നരിപ്പറ്റയിൽനിന്ന് നീലുകാവിൽ കുളമ്പിലേക്ക് 500 മീറ്റർ വരുന്ന റോഡ് നിർമാണം നടത്തിയത്. റോഡിന് തടസ്സമായി കുറുകെ നിന്നിരുന്ന നരിപ്പറ്റ തോടിന് പാലവും ഇരു പ്രദേശവാസികളും ധനസമാഹരണം നടത്തി സന്നദ്ധ സേവനത്തിലൂടെയാണ് നിർമിച്ചത്. തുടർന്നും അധികാരികളുടെ ഭാഗത്തുനിന്ന് ഇതൊരു റോഡാക്കി മാറ്റുന്നതിനുള്ള സഹായം പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. റോഡിൽ ക്വാറിവേസ്റ്റിടാനുള്ള തീരുമാനം സാമ്പത്തിക കുറവുമൂലം നടന്നില്ല. (പടം നരിപ്പറ്റയിൽനിന്ന് നീലുകാവിലേക്ക് പോവുന്ന ചളിമയമായ റോഡും പാലവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.