'ആർദ്രം കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഫാർമസിസ്​റ്റിനെ നിയമിക്കണം'

പെരിന്തൽമണ്ണ: ആർദ്രം കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഫാർമസിസ്റ്റിനെ നിയമിക്കണമെന്ന് ജില്ല റാങ്ക് ഹോൾഡേഴ്സ് യൂനിയൻ യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ ആർദ്രം കുടുംബാരോഗ്യ കേന്ദ്രങ്ങൾ നിലവിൽ വന്നിട്ടും ഡോക്ടർ, നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നിവയിൽ സ്ഥിരം നിയമനമായിട്ടും ഫാർമസിസ്റ്റുകൾക്ക് സ്ഥിരം നിയമനം ലഭിച്ചിട്ടില്ല. മിക്കയിടങ്ങളിലും സ്റ്റാഫ് നഴ്സുകളാണ് മരുന്ന് വിതരണം ചെയ്യുന്നത്. ഇതാകെട്ട ഭരണഘടന ലംഘനവുമാണ്. എൻ.ജി.ഒ യൂനിയൻ ജില്ല കൗൺസിലേറ്റ് അംഗം സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഷാഫി കൊളത്തൂർ അധ്യക്ഷത വഹിച്ചു. വി. മൂസക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ.പി.പി.എ ജില്ല ട്രഷറർ രാമനുണ്ണി പാലൂർ, പ്രിയ, വി. നാസർ എന്നിവർ സംസാരിച്ചു. ആയുർവേദ ആശുപത്രിക്ക് ഫാൻ നൽകി വെട്ടത്തൂർ: ചുങ്കത്ത് പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിലേക്ക് ചുങ്കം ജമാഅത്ത് ഇസ്ലാമി വനിത ഭാരവാഹികൾ ഫാൻ നൽകി. യു.ടി. ഫാത്തിമ, സി. ഫാത്തിമ എന്നിവർ പഞ്ചായത്ത് അംഗം ഹരീഷ് ബാബുവിന് ഫാൻ കൈമാറി. എച്ച്.എം.സി അംഗം മനാഫ് സംബന്ധിച്ചു. പടം....pmna mc 3 ചുങ്കം ആയുർവേദ ആശുപത്രിക്കുള്ള ഫാൻ പഞ്ചായത്ത് അംഗം ഹരീഷ് ബാബു ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.