സംസ്ഥാന കുടുംബശ്രീ കലാമേളക്ക് എടപ്പാൾ ഒരുങ്ങുന്നു

എടപ്പാൾ: കാല്‍പ്പന്തി​െൻറ കളിത്തൊട്ടിലും കലയുടെ ശ്രീകോവിലുമായ മലപ്പുറത്തി​െൻറ മണ്ണിലേക്ക് ആദ്യമായെത്തിയ സംസ്ഥാന കുടുംബശ്രീ കലാമേളയെ ജില്ലയുടെ ചരിത്രത്തി​െൻറ ഭാഗമാക്കാൻ എടപ്പാളിൽ തകൃതിയാക്കുന്നു. കുടുംബശ്രീ കഴിഞ്ഞവര്‍ഷം എടപ്പാളില്‍ ഒരുക്കിയ സരസ് മേളയുടെ വിജയത്തി​െൻറ കരുത്തിലാണ് ജില്ല കുടുംബശ്രീ മിഷന്‍ സംസ്ഥാന കലാമേളയായ അരങ്ങ് 2018​െൻറ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. മേയ് നാലുമുതൽ ആറുവരെ നടക്കുന്ന കലാമേളക്ക് എടപ്പാള്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ, അംശക്കച്ചേരി ബി.ആര്‍.സി, മുരളി തിയറ്റര്‍ എന്നിവിടങ്ങളിൽ അഞ്ച് വേദികളുടെ നിര്‍മാണം അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു. പ്രധാന വേദിയായ നിള എടപ്പാള്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ഗ്രൗണ്ടിലാണ്. കബനി ഹയര്‍ സെക്കൻഡറി സ്കൂളിലെ ഓപണ്‍ ഓഡിറ്റോറിയവും ചാലിയാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ മിനി ഓഡിറ്റോറിയവും പമ്പ, ബി.ആര്‍.സി സ്കൂള്‍ ഗ്രൗണ്ടും മയ്യഴി മുരളി തിയറ്ററുമാണ്. മത്സരാര്‍ഥികള്‍ക്ക് എടപ്പാള്‍, പൊന്നാനി, തിരൂര്‍, കുറ്റിപ്പുറം, പട്ടാമ്പി, ചങ്ങരംകുളം എന്നിവിടങ്ങളിലാണ് താമസ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ദിവസവും മൂന്നുനേരം 2000 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള ഊട്ടുപുരയും തയാറായി കഴിഞ്ഞു. ഘോഷയാത്രയില്‍ ജില്ലയുടെ തനത് കലാരൂപങ്ങള്‍ക്കൊപ്പം കേരളീയ കലാരൂപങ്ങളും ആയോധന കലകളും സ്ഥാനം പിടിക്കും. വിദ്യാർഥി സമ്മേളനം എടപ്പാൾ: വട്ടംകുളം പഞ്ചായത്ത്‌ സമ്മേളനത്തി​െൻറ ഭാഗമായി നെല്ലിശേരിയിൽ എം.എസ്.എഫ് വിദ്യാർഥി സമ്മേളനം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് തവനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇബ്രാഹിം മുതൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ബാസിത് ബിൻ മൊയ്‌ദു അധ്യക്ഷത വഹിച്ചു. ജില്ല എം.എസ്.എഫ് ജനറൽ സെക്രട്ടറി അഹമ്മദ് സഹീർ, പത്തിൽ അഷ്‌റഫ്‌, ടി.പി. ഹൈദരലി, അൻവർ തറക്കൽ, സാഹിർ മാണൂർ, എം.വി. ഹസ്സൈനാർ, പത്തിൽ സിറാജ്, ആഷിക് മാണൂർ, നബീൽ ചേകനൂർ, അനസ് പോട്ടൂർ, പി.എം. ഹാഷർ, ബാസിൽ വട്ടംകുളം, ശുഐബ് മുതൂർ, ജസീൽ കുറ്റിപ്പാല, ആസിഫ് നെല്ലിശേരി, ഷമീം നടുവട്ടം, ഷമീം തറക്കൽ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.