മോദി, പിണറായി കാലത്തെ പെൺജീവിതങ്ങൾ കഷ്​ടത നിറഞ്ഞത് ^ലതിക സുഭാഷ്

മോദി, പിണറായി കാലത്തെ പെൺജീവിതങ്ങൾ കഷ്ടത നിറഞ്ഞത് -ലതിക സുഭാഷ് പുഴക്കാട്ടിരി: മോദി, പിണറായി കാലത്തെ പെൺജീവിതങ്ങൾ കഷ്ടത നിറഞ്ഞതാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമ​െൻറ് സമ്മേളന ഭാഗമായി സംഘടിപ്പിച്ച വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിനോദങ്ങൾക്കും സമ്പന്നന്മാരുടെ സൽക്കാരം സ്വീകരിക്കാനും നേരമുള്ള മുഖ്യമന്ത്രിക്ക് പൊലീസുകാർ കൊലപ്പെടുത്തിയ ശ്രീജിത്തി​െൻറ കുടുംബത്തെ ആശ്വസിപ്പിക്കാൻ സമയമില്ലെന്നും ലതിക കുറ്റപ്പെടുത്തി. പി. ഷഹർബാൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, റിയാസ് മുക്കോളി, പ്രഫ. ഹരിപ്രിയ, ഉഷ നായർ, ഫെബില ബേബി, പി. രാധാകൃഷ്ണൻ, കെ.എസ്. അനീഷ്, സീനത്ത് കുട്ടിലങ്ങാടി, ലത മക്കരപറമ്പ്, ബിന്ദു പുഴക്കാട്ടിരി, സജ്ന കുരുവ, നസീമ, മഞ്ചുള, പി. റഹ്മത്ത്, ഷീബ മങ്കട, ആരിഫ് പുഴക്കാട്ടിരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.